Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 12:58 IST
Share News :
തലയോലപ്പറമ്പ്: കരിപ്പാടം സ്വദേശിയായ വീട്ടമ്മയ്ക്ക് ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ഗൂഗിൾ പേ വഴി 4,5000 രൂപ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ.കോഴിക്കോട് പുറ്റേക്കാട് കൈത്തോലിപ്പാടം വീട്ടിൽ എം. ഫസൽ റഹ്മാൻ (25), കോഴിക്കോട് ഫറൂക്ക് തോട്ടുപാടം വീട്ടിൽ മുഹമ്മദ് ഫിയാസ് (27) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്.തമിഴ്നാട് ചെന്നൈയിൽ പ്രവർത്തിക്കുന്ന
വിവ്രിറ്റി ക്യാപിറ്റൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ നിന്നും വീട്ടമ്മ വായ്പക്കായി അപേക്ഷിച്ചതിനെ തുടർന്ന് ഇതിൻ്റെ ഗ്യാരൻ്റി തുക അടയ്ക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ മാർച്ചിൽ ഇരുവരും ചേർന്ന് ഗൂഗിൾ പേ വഴി മൂന്ന് പ്രാവശ്യങ്ങളിലായി 45,000 രൂപ തട്ടിയെടുക്കുകയായിരുന്നു.യാത്രക്കിടെ കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു - ഫാസ്റ്റ് പാസ്സഞ്ചർ ബസ് പ്രസവമുറിയാക്കി; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു https://enlightmedia.in/news/details/woman-gives-birth-in-ksrtc-bus-on-the-way
തുടർന്ന് ലോൺ നൽകാതെയും വാങ്ങിയ തുക തിരികെ നൽകാതെയും വന്നതോടെ വീട്ടമ്മ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് പോലീസ് നടത്തിയ അന്വോഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.