Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസികൾക്ക് ആശ്വാസമായി ഏകജാലക സംവിധാനം നിലവിൽ വരുന്നു.

21 Dec 2024 03:30 IST

ISMAYIL THENINGAL

Share News :

ദോഹ: പ്രവാസികൾക്കായി കേരള സർക്കാറിൻ്റെ മുപ്പത്തിയഞ്ചോളം വകുപ്പുകളുടെ സേവനങ്ങൾ ഏകജാലക സംവിധാനത്തിലൂടെ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു. നാലാം ലോക കേരള സഭയുടെ ഭാഗമായി പ്രവാസികൾക്കായി ആരംഭിച്ച ലോക കേരളം പോർട്ടൽ വഴിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.  


സംവിധാനം നിലവിൽ വരുന്നതോടെ പ്രവാസികൾക്ക് വിദേശങ്ങളിൽ നിന്നും നാട്ടിൽ നിന്നും പല സേവനങ്ങളും എളുപ്പത്തിലും സുതാര്യമായും ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നു. ലോക കേരളം പോർട്ടലിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഖത്തറിലെ സംഘടനാ നേതാക്കൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ശിൽപശാലയിൽ നോർക്കാ - റൂട്സ് സി.ഇ.ഒ അജിത് കൊളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികൾക്കായി റവന്യൂ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി മിത്രം പോർട്ടലിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.



റിപ്പോർട്ട് : അബ്ദുൽ റഊഫ് കൊണ്ടോട്ടി.


Follow us on :

More in Related News