Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു.

01 May 2026 16:22 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സിഐടിയു തലയോലപ്പറമ്പ് ഏരിയ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിന റാലിയും സമ്മേളനവും സംഘടിപ്പിച്ചു. 

പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നിൽ നിന്നും വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റാലി പള്ളിക്കവല ചുറ്റി കെ ആർ ഓഡിറ്റോറിയത്തിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം മുതിർന്ന സി പി എം നേതാവ് എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് സി. എം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്, ഏരിയ സെക്രട്ടറി ഡോ. സി. എം കുസുമൻ, സിഐടിയു നേതാക്കളായ കെ. കെ രമേശൻ, കെ. ബി രമ, കെ. എസ് വേണുഗോപാൽ, കെ. എസ് സന്ദീപ്, ടി. ഷിജു, ടി. എൻ സിബി, ആർ. രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

Follow us on :

More in Related News