Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയർലണ്ടിൽ മലയാളി നേഴ്സ് മരിച്ചു.

23 Jun 2024 10:13 IST

ISMAYIL THENINGAL

Share News :

കോർക്ക് (അയർലണ്ട്):കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രസവത്തെ തുടർന്ന് മലയാളി നേഴ്സ് മരിച്ചു.

വയനാട് സുൽത്താൻബത്തേരി സ്വദേശി ബൈജു സ്‌ക്കറിയായുടെ ഭാര്യ സ്റ്റെഫി ഔസേപ്പാണ്(30) പ്രസവാനന്തരം പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരിച്ചത്. നവജാത ശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ല. കെറി യൂണിവേഴ്സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്നു.

ലീമെറിക്കിലെ ആബി ഫീലെയിലായിരുന്നു താമസം. കെറി ഇന്ത്യൻ അസോസിയേഷനിൽ സജീവ പ്രവർത്തകയായിരുന്നു. കോഴിക്കോട് ഇനി സാഹിത്യ നഗരം


Follow us on :

Tags:

More in Related News