Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ ഐ പഠനവും, കലാപ്രകടനവും ആവേശമാക്കി ബ്രയിൻ ബൈവ് ദ്വിദിനക്യാമ്പിന് വർണ്ണാഭമായ തുടക്കം.

10 Jan 2025 21:39 IST

UNNICHEKKU .M

Share News :


മുക്കം: ചേന്ദമംഗല്ലൂർ ജി.എം യൂപി സ്കൂൾ സോഷ്യൽ സർവ്വീസ് സ്ക്രീമിൻ്റെ നേതൃത്വത്തിലുള്ള ദ്വിദിന ബ്രയിൻ ബൈവ് പഠന ക്യാമ്പിന് വർണ്ണാഭമായ തുടക്കമായി. വിദ്യാർത്ഥികൾക്കിടയിൽ സാമൂഹ്യബോധം വളർത്തുക , ആർട്ട് ഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാങ്കേതികവിദ്യയെ പറ്റി അവബോധ മുണ്ടാക്കുകയാണ് ക്യാമ്പിൻ്റെ ലക്ഷ്യം. മുക്കം നഗര സഭ കൗൺസിലർ എ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. സേവന മനോഭാവം വളർത്തുന്നതിൽ ഇത്തരം ക്യാമ്പുകൾ മഹത്തരമാണന്ന് അദ്ദേഹം ഉദാഹരണത്തിലൂടെ ചൂണ്ടികാട്ടി. ഖത്തർ പ്രവാസിയും പ്രമുഖ ബിസിനസ്സുകാരനായ കെ.ടി. മുർഷിദ് മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ് മുറികളിൽ നിന്ന് ലഭിക്കുന്ന അറിവിനേക്കാൾ അധികമായ വിജ്ഞാന അനുഭവമാണ് ഇത്തരം ക്യാമ്പിലൂടെ ലഭിക്കുന്ന തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പിടിഎ പ്രസിഡണ്ട് സൈഫുദ്ദീൻ നമുക്കിൽ അധ്യക്ഷത വഹിച്ചു. ആർട് ഫിഷ്യൻ സങ്കേതിക വിദ്യ എല്ലാ വീദ്യാർത്ഥികൾക്ക് മനസ്സിലാക്കുക സാമൂഹ്യമായ നൻമകളിലൂടെ ഇടപെടൽ സ്വഭാവം വളർത്തുക യാണ് രണ്ട് ദിവസ സഹവാസ ക്യാമ്പിലൂടെ നടത്തുന്ന തെ

ന്ന് ക്യാമ്പ് കൺവീനർ ഡി.പി കർണ്ണ കുമാർ എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.

'നാളെ നടക്കുന്ന വിവിധ സെക്'ഷനിൽ വിദഗ്ധർ വിവിധവിഷയത്തിൽ ക്ലാസ്സെടുക്കും കലാവിരുന്നും അരങ്ങേറും. പ്രധാനധ്യാപകൻ കെ. വാസു മാസ്റ്റർ, മനോജ് കുമാർ ബി.പി സി ,എസ്.എം സി ചെയർമാൻ സി.ടി. മുഹമ്മദ് അഷ്റഫ്, എം.പി.ടി പ്രസിഡണ്ട് സിറാജ്, പി. ടി. എ വൈസ് പ്രസിഡണ്ട് ഒ .സുബാഷ്, സ്റ്റാഫ് സെക്രട്ടറി പി. ത്രിവേണി , സോഷ്യൽ സർവീസ്സ് സ്ക്രീം കൺവീനർ ഡി.പി കർണ്ണ കുമാർ, എസ്. ആർജി കൺവീനർ എസ് അനുപമ എന്നിവർ സംസാരിച്ചു. വിജു മാസ്റ്റർ, ത്രിവേണി , സാജിദ് പുതിയോട്ടിൽ, കെ.പി ഹസീന, ഹസ്ന , വിനു അമർനാഥ്, അനുരാഗ് , പ്രീത ,സൗമ്യ,ലീന, മജീദ് പുളിക്കൽ അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.


 

Follow us on :

More in Related News