Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 17:46 IST
Share News :
ജനീവ/ ഇന്ത്യ / ന്യൂ ഡൽഹി : ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റേർഡിനോമിനേഷൻ ക്രിസ്ത്യൻ ഓർഗനൈസേഷനായ വേൾഡ് ക്രിസ്ത്യൻ കൗൺസിലിന്റെ ഇന്ത്യയുടെ സെക്രെട്ടറി ജനറൽ ആയി ഡോ. നിക്സൺ തൊട്ടാനെ തിരഞ്ഞെടുത്തു.
WCC-യുടെ ഇന്റർനാഷണൽ പ്രസിഡന്റ് റെവ . ഡോ . മൈക്കിൾ വില്യംസ് (USA), സെക്രട്ടറി ജനറൽ റെവ . ഡോ . ലൂസിയ ഹെർണാണ്ടസ് (മെക്സിക്കോ ), ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഡോ . ഫെയ്ത് ണ്ടലോവ് (സൗത്ത് ആഫ്രിക്ക), ചീഫ് ഇന്റർസെസോർ റെവ . ഐസക്ക് ഹൊസ് (ഘാന), ഡയറക്ടർ ഓഫ് ഇവാഞ്ചിലിസം & റിവൈവൽ : റെവ . ചാൾസ് മാഡ് (നൈജീരിയ) എന്നിവരുടെ പാനൽ പതിനെട്ടു രാജ്യങ്ങളിലേക്കുള്ള സെക്രട്ടറി ജനറൽമാരെയാണ് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2025 ജൂൺ 30തിനുള്ളിൽ മറ്റു രാജ്യങ്ങളിലേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുക്കും.
ഇന്ത്യയിൽ ഉള്ള എല്ലാ ക്രിസ്‌തീയ വിഭാഗങ്ങളെയും ഒന്നിപ്പിച്ചുകൊണ്ടു ആവശ്യക്കാർക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങളും എത്തിക്കുക, മയക്കുമരുന്നിനെതിരെയുള്ള പ്രവർത്തങ്ങളിൽ പങ്കാളികളാവുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രെമങ്ങൾക്കെതിരെ പ്രെവർത്തിക്കുക, ബോധവത്കരണ ക്ലാസുകൾ, സെമിനാറുകൾ നടത്തുക, മറ്റുള്ള മത വിഭാഗങ്ങളുമായി കൂടുതൽ ചേർന്ന് പ്രവർത്തിക്കുക. ക്രിസ്ത്യാനികൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രെമകൾക്കു നിയമപ്രകാരം അറുതി വരുത്തുക എന്നിവക്കായിരിക്കും വേൾഡ് ക്രിസ്ത്യൻ കൗൺസിൽ കൂടുതൽ പ്രാധാന്യം കൊടുക്കുക.
കേരളത്തിലെ കണ്ണൂർ ജില്ലാ ഇരുട്ടി സ്വദേശിയായ ഡോ. നിക്സൺ തോട്ടാൻ തലശേരി രൂപതാകാരൻ ആണ്. ഇൻഡോ - ക്യൂബ ഫിലിം ആൻഡ് കൾച്ചറൽ ഫോറം ലൈഫ് ടൈം മെബർ, വേൾഡ് പീസ് ഡെവലൊപ്മെന്റ് ആൻഡ് റിസേർച് ഫൌണ്ടേഷൻ (USA) ലൈഫ് ടൈം മെമ്പർ, ഇന്റർനാഷണൽ ജേർണലിസം സെന്റർ ലൈഫ് ടൈം മെബർ, എന്നിവ കൂടാതെ സാർക് നേഷൻ ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ബോർഡ് മെമ്പറും മീഡിയ ഹെഡുമാണ് ഡോ. നിക്സൺ തോട്ടാൻ
Follow us on :
Tags:
More in Related News
Please select your location.