Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇഫ്താർ സംഗമവും ആരോഗ്യ പഠന ക്ലാസും നടത്തി.

31 Mar 2024 13:59 IST

ISMAYIL THENINGAL

Share News :

ദോഹ: കെ.എം.സി.സി ഖത്തർ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ആരോഗ്യ പഠനക്ലാസ്സും നടത്തി. തുമാമയിലുള്ള കെ.എം.സി.സി ഹാളിൽ നടന്ന പരിപാടി  സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് അൻവരി ചടങ്ങിൽ  അധ്യക്ഷത വഹിച്ചു. 
വ്രതാനുഷഠാന മാസത്തിൽ നമ്മൾ പാലിക്കേണ്ട ആരോഗ്യ ചിട്ടകളെ കുറിച്ചും നിത്യജീവിതത്തിൽ നമ്മൾ  പ്രാവർത്തികമാക്കേണ്ട ആരോഗ്യ മര്യാദകളെ കുറിച്ചും അമേരിക്കൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ജസീൽ പ്രവർത്തകരോട് സംവദിച്ചു. 

പരിപാടിയിൽ കെ.എം.സി.സി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് എൻ.ടി നാസർ സാഹിബ്  ഡോ.ജസീലിനുള്ള മെമോൻ്റോ നൽകി ആദരിച്ചു , ജില്ലാ സെക്രട്ടറി നസീർ, കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എ.വി അബൂബക്കർ ഖാസിമി റമളാൻ സനേശം നൽകി. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി അംഗം പി.വി ഹംസക്കുട്ടി, എ. വി. എ ബക്കർ ഹാജി, മുഹ്‌സിൻ തങ്ങൾ, പി.എം അബ്‌ദുള്ളമോൻ തുടങ്ങിയവർ സംസാരിച്ചു. എ.വി അബൂബക്കർ പ്രാർത്ഥനയും, മണ്ഡലം ജനറൽ സെക്രട്ടറി ആർ.എസ്‌ ഷഹീം സ്വാഗതവും, മുഹമ്മദ് തിരുവത്ര നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News