Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 10:22 IST
Share News :
ഡൽഹി: ന്യൂഡൽഹിയിൽനിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനും തിരിച്ചുനൽകുമെന്ന് അധികൃതർ. വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്നാണ് എയർ ഇന്ത്യയുടെ നടപടി.
യാത്രക്കാരുടെ സുരക്ഷയെ കരുതിയാണ് വിമാനം റഷ്യയിൽ ഇറക്കിയത്. യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നു. ഈ വിമാനത്തിൽ യാത്രചെയ്തവർക്ക് ഭാവിയിലെ യാത്രകൾക്ക് വൗച്ചർ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
വ്യാഴാഴ്ചയായിരുന്നു എ.ഐ.-183 വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് റഷ്യയിലെ വിമാനത്താവളത്തിൽ ഇറക്കിയത്. തുടർന്ന് 30 മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യസ്ഥാനമായ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.
Follow us on :
Tags:
More in Related News
Please select your location.