Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 10 വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

26 Mar 2026 20:21 IST

MUKUNDAN

Share News :

ചാവക്കാട്:2 പോക്സോ കേസുകളിൽ ശിക്ഷ അനുഭവിച്ചുവരുന്ന പ്രതിക്ക് മറ്റൊരു പോക്സോ കേസിൽ 10 വർഷം കഠിനതടവും അറുപതിനായിരം രൂപ പിഴയും വിധിച്ചു ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി.11 വയസ്സുള്ള പെൺകട്ടിയെ 2021 ഫെബ്രുവരി മാസത്തിലെ പല ദിവസങ്ങളിൽ ആവർത്തിച്ചുള്ള ലൈംഗികാതിക്രമം നടത്തുകയും പ്രതിയുടെ മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്.ചാവക്കാട് മണത്തല വില്ലേജ് തിരുവത്ര ഇഎംഎസ് നഗർ റമളാൻ വീട്ടിൽ ഹുസൈൻ മകൻ മൊയ്തു റമളാനെ(70)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വർഷം കഠിന തടവിനും 60000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 6 മാസം കൂടി അധിക തടവ് അനുഭവിക്കണം.ഇതേ കോടതി തന്നെ ഒരു കേസിൽ ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവും മറ്റൊരു കേസിൽ 23 വർഷം കഠിനതടവും ശിക്ഷ വിധിച്ചത് പ്രതി അനുഭവിച്ചുവരികയാണ്.ചാവക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിഞ്ഞതിനെ തുടർന്ന് സിപിഒ എ.പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ ബിബിൻ ബി.നായർ എഫ് ഐആർ രജിസ്റ്റർ ചെയ്ത് കേസിന്റെ ആദ്യന്വേഷണം നടത്തി.എസ്ഐ ഡി.വൈശാഖ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ജിഎഎസ്ഐ പ്രവീൺ കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു.പ്രോസിക്യൂഷന് വേണ്ടി 14 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ അടക്കം 20 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താര വേളയിൽ ലെയ്സൺ ഓഫീസർ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.പ്രതിക്കെതിരെ കോടതിയിൽ തന്നെ നിലവിലുള്ള മറ്റൊരു പോക്സോ കേസിൽ വെള്ളിയാഴ്ച്ച വിധി പറയുവാനായി വെച്ചിട്ടുണ്ടു.

Follow us on :

More in Related News