Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആസാം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെതിരെ വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

25 Sep 2025 17:05 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരത്തുള്ള വാടക വീട്ടിൽ നിന്നും ആസാം സ്വദേശിയായ 15 കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ ആസാം സ്വദേശിയായ യുവാവിനെതിരെ പോലിസ് കേസ് എടുത്തു. ആസാം സ്വദേശി

ഗുൽജാർ ഹുസൈൻ (24)നെതിരെയാണ് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ 19 ന് രാവിലെയാണ് സംഭവം. ഏതാനും വർഷങ്ങളായി കുടുംബസമേതം വൈക്കത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു പെൺകുട്ടിയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം. ഇതിനിടെ രണ്ടാഴ്ച മുമ്പ് ആക്രി സാധനങ്ങൾ ശേഖരിക്കുന്ന തൊഴിലിനായി വൈക്കത്തെത്തിയ ആസാം സ്വദേശിയായ യുവാവ് വീട്ടിൽ മറ്റാരും ഇല്ലാത്ത നേരം നോക്കി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ രക്ഷിതാക്കൾ വൈക്കം പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് യുവാവിൻ്റെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിൽ പെൺകുട്ടിയുമായി ഇയാൾ കർണാടകയിൽ പോയതായി വിവരം ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Follow us on :

More in Related News