Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് നിപ ബാധ സംശയിച്ച 15 കാരന് ചെള്ള് പനി സ്ഥിരീകരിച്ചു

20 Jul 2024 15:03 IST

- Shafeek cn

Share News :

മലപ്പുറത്തെ 15 വയസ്സുകാരന് ചെള്ളുപനി സ്ഥിരീകരിച്ചു. ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ കുട്ടി, നിലവിൽ കോഴിക്കോട് ആശുപത്രയിൽ ചികിത്സയിലാണ് .കുട്ടിയുടെ നില അതീവ ഗുരുതരമായിത്തന്നെ തുടരുകയാണ്. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ആയിരിന്നു ആദ്യം കുട്ടിയെ അഡ്മിറ്റ് ചെയ്തിരുന്നത്. പെരിന്തൽമണ്ണയിൽ നടന്ന ടെസ്റ്റിൽ കുട്ടിക്ക് ചെള്ളുപനി ആണ് എന്ന സ്ഥിരീകരണമാണ് വന്നിട്ട് ഉള്ളത്.മസ്തിഷ്കജ്വരത്തെ തുടർന്ന് കോഴിക്കോട മിംസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രവേശിപ്പിക്കുകയായിരുന്നു.


നിപ രോഗബാധ സംശയിച്ചതിനെ തുടർന്ന് സ്രവം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വന്ന സ്ഥിരീകരണം അല്പം ആശ്വാസം തരുന്നത് തന്നെയാണ്. അതെ സമയം നിപ ക്കും ചെള്ളൂ പനിക്കും ഒരേ രോഗ ലക്ഷണങ്ങൾ ആയേക്കാമെന്ന് ഡിഎം ഓ പറഞ്ഞു. അതെ സമയം ജില്ലയിൽ ഇതവരെ നിപ സ്ഥിരീകരിച്ചിട്ടില്ലെന്ന് മലപ്പുറം കളക്ടർ വിനോദ്. എന്നാൽ ആരോഗ്യ മന്ത്രി വീണ ജോർജ് മലപ്പുറത്തേക്ക് പുറപ്പെട്ടിട്ടുണ്ട് എന്നും 4 മണിയ്ക്ക് യോഗം നടക്കുമെന്നാണ് പുറത്തു വരുന്ന റിപോർട്ടുകൾ.നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും.


കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

Follow us on :

More in Related News