Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒത്തൊരുമിച്ചുള്ള സമയം കുടുംബബന്ധം ദൃഢമാക്കും: എൻ.സി.ഡി.സി

27 Nov 2025 13:33 IST

Rinsi M

Share News :

കോഴിക്കോട്: ഇന്നത്തെ അതിവേഗ ജീവിതശൈലിയിൽ ജോലിയും സ്വകാര്യജീവിതവും തമ്മിലുള്ള പൊരുത്തക്കേട് വർധിക്കുന്നതായി നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇതുവഴി കുടുംബബന്ധങ്ങളുടെ മൂല്യം ക്ഷയിക്കുകയും, കുടുംബാംഗങ്ങൾ തമ്മിലുള്ള മാനസിക അകലം വർധിക്കുകയും ചെയ്യുന്ന സാഹചര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

തിരക്കേറിയ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് കുടുംബത്തോടൊപ്പം ഗുണമേന്മയുള്ള സമയം ചെലവഴിക്കാനുള്ള അവസരങ്ങൾ കുറയുന്നതായി യോഗത്തിൽ വിലയിരുത്തി. ഇതിന്റെ പ്രതികൂല ഫലമായി കുട്ടികളിൽ പെരുമാറ്റ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതായും അംഗങ്ങൾ അഭിപ്രായപ്പെട്ടു.

കുട്ടികളിൽ ചെറുപ്പകാലം മുതൽ തന്നെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ അവബോധപാഠങ്ങൾ ഉൾപ്പെടുത്തണമെന്ന് കമ്മിറ്റി നിർദ്ദേശിച്ചു. സമയം ചെലവഴിക്കുമ്പോൾ അളവിനേക്കാൾ ഗുണമേന്മയാണ് പ്രധാനമെന്നും, സത്യസന്ധമായ ആശയവിനിമയം, വികാരബോധം, പരസ്പര ബഹുമാനം എന്നിവ കുടുംബബന്ധങ്ങളുടെ ദൃഢതയ്ക്ക് നിർണായകമാണെന്നും കമ്മിറ്റി വ്യക്തമാക്കി.

കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം കുട്ടികളുടെ മാനസികാരോഗ്യത്തിനും മൂല്യബോധത്തിനും സമഗ്രവികസനത്തിനും അടിസ്ഥാനം ആണെന്ന കാര്യം സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി അവബോധ പരിപാടികളും വിദ്യാഭ്യാസ മാർഗനിർദേശങ്ങളും രൂപപ്പെടുത്തുമെന്ന് എൻ.സി.ഡി.സി കോർ കമ്മിറ്റി ഉറപ്പ് നൽകി.

യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News