Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2025 01:32 IST
Share News :
റിയാദ്: തൃശ്ശൂർ, ചാവക്കാട് സ്വദേശി ഹൃദയാഘാതം മൂലം സൗദി അറേബ്യയിൽ മരണപെട്ടു. ചാവക്കാട് തിരുവത്ര സ്വദേശിപി ഡി പി മുഹമ്മദ് എന്നറിയപ്പെടുന്ന എച് മുഹമ്മദ് (52) ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദിൽ മരണപെട്ടു.
പതിനാറു വർഷമായി സൗദി അറേബ്യയിലെ സുലൈയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്ന മുഹമ്മദിനെ ശാരീരിക അസ്വസ്ഥത കണ്ട ഉടനെ നസീമിലെ അൽ ജസീറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല.
ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപിയുടെ തുടക്കം മുതലുള്ള നേതാക്കളിലൊരാളും നിലവിലെ പിസിഎഫ് തൃശൂർ ജില്ലാ ജോയിൻ്റ് സെക്രട്ടറിയുമാണ്. ചേറ്റുവ പാലം ടോൾ പിരിവിനെതിരെയുള്ള സമരത്തിന്റെ നേതൃ നിരയിൽ ഉണ്ടായിരുന്നു.
ഭാര്യ: സക്കീന. മകൻ: അൽത്താഫ് എ മുഹമ്മദ്.
സഹോദരൻ ഹസൻ എച്, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ ഉണ്ട്.
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും, കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും സംയുക്തമായി മൃതദേഹം നാട്ടിൽ കൊണ്ട് പോകുവാനുള്ള നടപടി ക്രമങ്ങൾ ചെയ്തു വരുന്നു. നിയമ നടപടികൾ പൂർത്തിയാക്കുന്നതിനായി റഫീഖ് മഞ്ചേരി, മെഹ്ബൂബ് ചെറിയ വളപ്പിൽ, മുസ്തഫ ബിയൂസ്, ഷാജഹാൻ ചാവക്കാട്, കബീർ വൈലത്തൂർ എന്നിവർ രംഗത്തുണ്ട്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
 
                        Please select your location.