Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2024 14:44 IST
Share News :
കൊച്ചി: അഭിനേതാക്കളുടെ ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ നീക്കം. താരസംഘടനയായ 'അമ്മ'യിലെ അംഗങ്ങൾ ഫെഫ്കയെ സമീപിച്ചതായി ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ഹേമാ കമ്മീഷൻ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അമ്മയിലെ അംഗങ്ങളുടെ കൂട്ടരാജി ചർച്ചയായിരുന്നു.
എന്നാൽ അമ്മ സംഘടനയെ അതേപോലെ നിലനിർത്തിക്കൊണ്ടുതന്നെ മറ്റൊരു ട്രഡ് യൂണിയൻ ഉണ്ടാക്കുന്നയിനായി അമ്മ സംഘടനയിലെ നടീ നടന്മാർ ഉൾപ്പെടുന്ന 20 അംഗങ്ങൾ തങ്ങളെ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമ രംഗത്തെ ലൈംഗികാതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍ ആളുകള്‍ രംഗത്ത് വന്നതോടെയായിരുന്നു അമ്മയിലെ കൂട്ടരാജി. പുതിയൊരു ട്രേഡ് യൂണിയൻ വരുന്നതോടെ അമ്മ സംഘടന പിളർപ്പിലേക്കാണോ പോകുന്നതെന്ന ചർച്ചകളും ഇപ്പോൾ സജീവമാണ്.
Follow us on :
Tags:
More in Related News
Please select your location.