Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Aug 2024 16:25 IST
Share News :
കൊൽക്കത്ത: പശ്ചിമബംഗാളിലെ ആർജി കർ ആശുപത്രിയിൽ യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവ ദിവസം രാത്രി ഇയാൾ ആശുപത്രിയിൽ പ്രവേശിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടത്. ദൃശ്യങ്ങളിൽ പ്രതി സഞ്ജയ് റോയിയുടെ കഴുത്തിൽ ബ്ലൂടൂത്ത് ഇയർഫോൺ കാണാം. സിസിടിവി ക്യാമറ ദൃശ്യങ്ങളും യുവതിയുടെ മൃതദേഹത്തിനരികിൽ നിന്നും ലഭിച്ച ബ്ലൂടൂത്ത് ഇയർഫോണും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് റോയിയെ അന്വേഷണ സംഘം പിടികൂടിയത്.
2019ലായിരുന്നു പ്രതി സഞ്ജയ് റോയ് കൊൽക്കത്ത പൊലീസിന്റെ സിവിക് വൊളണ്ടിയറായി ചുമതലയേൽക്കുന്നത്. ഇയാൾ നാല് തവണ വിവാഹം ചെയ്തിട്ടുണ്ടെന്നും സ്ത്രീവാദിയാണെന്നുമാണ് റിപ്പോർട്ട്. ബോക്സർ കൂടിയായ പ്രതി പൊലീസുദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും പിന്നാലെ ആർജി കർ ആശുപത്രിയിലെ ഔട്ട് പോസ്റ്റിൽ നിയമിതനാവുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പ്രകാരം 1.03നാണ് പ്രതി ആശുപത്രിക്കുള്ളിൽ പ്രവേശിക്കുന്നത്. ചെസ്റ്റ് വാർഡിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ പ്രതി കൊല്ലപ്പെട്ട ഡോക്ടറെയും മറ്റ് നാലുപേരെയും ശകാരിക്കുന്നത് കാണാം.ഒരു മണിക്കാണ് യുവ ഡോക്ടർ വിശ്രമിക്കാനായി സെമിനാർ ഹാളിലെത്തുന്നത്. 2.30ന് യുവതിയുമായി സഹപ്രവർത്തക സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് യുവ ഡോക്ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച സഞ്ജയ് റോയിയെ നുണപരിശോധനക്ക് വിധേയനക്കാൻ കോടതി അനുമതി നൽകിയിരുന്നു
Follow us on :
Tags:
More in Related News
Please select your location.