Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2026 07:05 IST
Share News :
കോഴിക്കോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ എക്സൈസ് പരിശോധനയിൽ വിൽപ്പനക്കായി സ്‌കൂട്ടറിൽ സൂക്ഷിച്ച 5.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിലായി. പറയഞ്ചേരി 'പ്രസാദം' വീട്ടിൽ സൗരഭ് (45) ആണ് അറസ്റ്റിലായത്. ഇയാൾ കുറേക്കാലമായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.
കോട്ടൂളി പറയഞ്ചേരി റോഡിൽ വച്ചാണ് സ്കൂട്ടറിൽ സൂക്ഷിച്ച മദ്യവുമായി ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹാരിസ്. എമ്മിന്റെ നേതൃത്വത്തിൽ രാജേഷ് കെ. പി, രശ്മി, മനോജ്‌കുമാർ, അനുരാജ്, ഹിതിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 14 വരെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.