Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Aug 2024 13:03 IST
Share News :
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചു വെക്കാൻ ബൈഡൻ ഭരണകുടം സമ്മർദ്ദം ചെലുത്തിയിരുന്നതായി മെറ്റ സിഇഒ മാർക്ക് സക്കർബർഗിന്റെ വെളിപ്പെടുത്തൽ. ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് അയച്ച കത്തിലാണ് സക്കർബർഗ് ഈ കാര്യം പരാമർശിച്ചിരിക്കുന്നത്.
മഹാമാരി സമയത്ത് ലോക്ക്ഡൗൺ, വാക്സിനുകൾ, മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എന്നിവയെ വിമർശിക്കുന്ന കുറിപ്പുകൾ നീക്കം ചെയ്തതിൽ ഫേസ്ബുക്കിനെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾ രൂക്ഷമായിരുന്നു. കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളോ അല്ലെങ്കിൽ തങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങളാണ് നീക്കം ചെയ്തത് എന്നായിരുന്നു അന്ന് ഫേസ്ബുക്ക് വിശദീകരിച്ചത്. ഇത്തരത്തിൽ ഒരു വർഷത്തിനുള്ളിൽ 20 ദശലക്ഷത്തിലധികം ഉള്ളടക്കങ്ങളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ബൈഡൻ കുടുംബത്തിനെതിരെ ഉയർന്ന അഴിമതി ആരോപണം താത്കാലികമായി നീക്കം ചെയ്തതിനെ കുറിച്ചും സക്കർബർഗ് പ്രതികരിച്ചു. നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനുള്ള തന്റെ സഹകരണത്തെ കുറിച്ച് അദ്ദേഹം ആവർത്തിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താൻ ഊന്നൽ നൽകുമെന്ന് സക്കർബർഗ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.