Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jun 2024 19:36 IST
Share News :
കത്രിക വയറ്റിൽ കുത്തി കയറി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്
പറവൂർ: കത്രിക വയറ്റിൽ കുത്തി കയറി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്.
കുഞ്ഞിത്തൈ നികത്തിൽ സിബിൻ (38) മരിച്ച സംഭവത്തിൽ ഭാര്യ രമണി (38) സിബിനെ കുത്തിയതാണ് മരണകാരണമെന്ന് വ്യക്തമായതിനെ തുടർന്ന് ഇവരെ വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. സ്വയരക്ഷക്കായാണ് താൻ ഇതു ചെയ്തതെന്നാണ് രമണിയുടെ മൊഴി. മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്.
പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശിയായ സിബിനും കുടുംബവും കുഞ്ഞിത്തൈയിൽ വാടകക്കാണ് താമസിച്ചിരുന്നത്. സിബിൻ്റെയും രമണിയുടേയും പ്രണയവിവാഹമാണ്.
മേയ് രണ്ടിന് സിബിനും രമണിയും തമ്മിൽ വഴക്കുണ്ടായി. കയ്യിൽ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ ആക്രമിക്കാനൊരുങ്ങി. മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും തള്ളിത്തുറന്നു. അപ്പോഴാണ് പ്രാണരക്ഷാർഥം കത്രിക പിടിച്ചുവാങ്ങി സിബിന്റെ വയറ്റിൽ കുത്തി. പരിക്കേറ്റ സിബിനെ ആശുപത്രിയിൽ കൊണ്ടുപോകാനായി പരിസരത്തുള്ള ഓട്ടോ ഡ്രൈവറെ രമണി വിളിച്ചെങ്കിലും അയാൾ എത്തിയില്ല. മറ്റൊരു വാഹനത്തിലാണ് സിബിനെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഈ സംഭവം മറച്ചുവയ്ക്കാനുള്ള പരമാവധി ശ്രമം രമണി നടത്തിയിരുന്നു. വഴക്കിനിടെ കത്രിക സിബിൻ മുകളിലേക്ക് എറിഞ്ഞപ്പോൾ ഭിത്തിയിൽ തട്ടിയ ശേഷം വയറിൽ കുത്തിക്കയറിയെന്നാണ് ബന്ധുക്കളോടും പൊലീസിനോടും ആദ്യം പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ഡോക്‌ടറോട് സിബിൻ പറഞ്ഞതും ഇതു തന്നെയാണ്.
പറവൂർ താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജിലും സിബിൻ ചികിത്സ തേടിയിരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവേ 31നാണ് മരിച്ചത്. കത്രിക ആഴത്തിൽ വയറിൽ കുത്തിക്കയറിയിരുന്നതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സിബിൻ്റെ അമ്മ പൊലീസിൽ പരാതി നൽകി. കത്രിക ഭിത്തിയിൽ തട്ടിയ ശേഷം വയറിൽ കുത്തിയാൽ ഉണ്ടാകുന്ന തരം മുറിവല്ല സിബിൻ്റെ ശരീരത്തിൽ ഉണ്ടായതെന്നാണ് പോസ്റ്റ‌്‌മോർട്ടം റിപ്പോർട്ട്. കോടതിയിൽ ഹാജരാക്കിയ രമണിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.