Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 20:40 IST
Share News :
തലയോലപ്പറമ്പ്: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിൻ 'തൂഫാൻ' ന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മെഗാ വാക്കത്തോണും ലഹരി വിരുദ്ധ ദിനാചരണവും സംഘടിപ്പിച്ചു. വാക്കത്തോൺ ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിജോ പി.എസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൾ എസ്. ശ്രീലത, എൻ.എസ്.എസ് കോർഡിനേറ്റർ വി.എസ് സിനി, അധ്യാപകരായ ജിൻസ്, ഫെബി, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. വാക്കത്തോൺ പള്ളിക്കല, സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ ചുറ്റി സ്കൂളിൽ സമാപിച്ചു.തുടർന്ന് തൂഫാൻസന്ദേശവും
തൂഫാൻ കമാൻഡോ പ്രഖ്യാപനവും നടന്നു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മിനി ബെന്നി, നിഷാ .വി നായർ, അമ്പിളി മായാത്മജൻ തുടങ്ങിയവർ പ്രസംഗിച്ചു. അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advt.
✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨
* PRESTIGE EXCLUSIVE SHOWROOM
35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.
* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.
* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.
* Opening Offers Await!
Smart EMI.
Card-ൽ അധിക ഡിസ്കൗണ്ട്.
Amazon Pay ക്യാഷ്ബാക്ക് അവസരം.
*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…
പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!
* ഇന്ന് തന്നെ സന്ദർശിക്കൂ!
Follow us on :
More in Related News
Please select your location.