Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട് പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

04 Sep 2024 19:46 IST

PEERMADE NEWS

Share News :

പീരുമേട് :പ്ലാക്കത്തടത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന.

പ്ലാക്കത്തടം പുത്തൻവീട്ടിൽ അഖിൽ ബാബുവിനെയാണ്

 വീടിൻറെ സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തിയത് .സംഭവം കൊലപാതകം ആണെന്ന് സംശയത്തിലാണ് പോലീസ് അന്വേഷണത്തിൻ്റെ ഭാഗമായി ബന്ധുക്കളെ പീരുമേട് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്ത് വരികയാണ്.


ഇന്നലെ രാത്രിയിൽ ആണ് അഖിലിനെ വീടിനു സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയത് വീടിന് സമീപത്തെ കവുങ്ങിൽ പ്ലാസ്റ്റിക് ഹോസ് ഉപയോഗിച്ച് കെട്ടിയ നിലയിലാണ് കണ്ടത്തിയത് എന്നാണ് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നത് .

തുടർന്ന് പീരുമേട് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കൊലപാതകമാണ് നടന്നത് എന്നസൂചന ലഭിച്ചത് .തുടർന്ന് അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു വരികയാണ് 

ഇവരുടെ വീട്ടിൽ മദ്യപാനവുമായി ബന്ധപ്പെട്ട് നിരന്തരം അസ്വാരസ്യങ്ങൾ ഉള്ളതായി സമീപവാസികളിൽ നിന്ന് പോലീസിന് മൊഴിലഭിച്ചിട്ടുണ്ട് .

ഇന്നലെ മദ്യലഹരിയിൽ ഉണ്ടായ വഴക്കിനെ തുടർന്നാണ് മരണം സംഭവിച്ചതാകാമെന്നാണ് പോലീസിൻ്റെ അനൗദ്യോഗിക നിഗമനം .

ഡോഗ് സ്ക്വാഡ്, വിരൽ അടയാള വിദഗ്ധർ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി .മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Follow us on :

More in Related News