Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2026 23:33 IST
Share News :
തിരുവനന്തപുരം : കേരളത്തില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു. വിവിധ ഏജൻസികള്‍ നടത്തിയ എക്സിറ്റ് പോളുകള്‍ പ്രകാരം എല്‍ഡിഎഫിന് പരമാവധി 68 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്.
എല്‍ഡിഎഫ് മൂന്നാം വട്ടവും അധികാരത്തിലേറുമെന്ന് ഇതുവരെ ഫലം വന്ന ഒരു എക്സിറ്റ് പോളിലും പ്രവചനമില്ല. അതേസമയം, യുഡിഎഫ് അധികാരത്തിലെത്തുമെങ്കിലും, തരംഗമൊന്നും ഉണ്ടാകില്ലെന്ന സൂചനകളും പൊതുവേ ലഭിക്കുന്നു.
കേരളം യു ഡി എഫിനെന്ന് ടൈംസ് നൗ ജെ വി സി. യു ഡി എഫ് ജയിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം. കേരളത്തില്‍ യു ഡി എഫ് അധികാരത്തിലെത്തുമെന്ന് പീപ്പിള്‍സ് പള്‍സ്. യു ഡി എഫ് വരുമെന്ന് സിഎൻഎൻ വോട്ട് വൈബും പി മാർക്കും പുറത്തുവിട്ടു. യു ഡി എഫിന് 5 ശതമാനം മുൻതൂക്കമുണ്ടെന്നും സർവേ ഫലം. ബിജെപിക്ക് 4 സീറ്റ് വരെ പ്രവചിച്ച് പി മാർക്ക്.
എല്‍ ഡി എഫ് 52-61 സീറ്റുകള്‍, യു ഡി എഫ് 72-84 സീറ്റുകള്‍, എൻ ഡി എ 03-04 സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ ജെവിസി പുറത്തുവിട്ട സർവേ ഫലങ്ങള്‍ പറയുന്നു. ആക്സിസ് മൈ ഇന്ത്യയുടെ സർവേ ഫലങ്ങളില്‍ എല്‍ ഡി എഫ് 49-62 സീറ്റുകള്‍ (39%), യു ഡി എഫ് 72-80 സീറ്റുകള്‍ (44%), എൻ ഡി എ 00-03 സീറ്റുകളും (14%) നേടുമെന്നും പറയുന്നു. എന്നാല്‍ എല്‍ ഡി എഫ് 60-65 സീറ്റുകള്‍, യു ഡി എഫ് 70-75 സീറ്റുകള്‍, എൻ ഡി എ 03-05 സീറ്റുകള്‍ നേടുമെന്നാണ് മാട്രിസ് പറയുന്നത്. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 70-80 സീറ്റുകള്‍, എൻ ഡി എ 00-04 സീറ്റുകള്‍ നേടുമെന്നാണ് വോട്ട് വൈബിന്റെ സർവേ ഫലം വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 75-85 സീറ്റുകള്‍, എൻ ഡി എ 00-03 സീറ്റുകള്‍ പീപ്പിള്‍സ് പള്‍സിന്റെ സർവേ ഫലം. എല്‍ ഡി എഫ് 62-69 സീറ്റുകള്‍, യു ഡി എഫ് 71-79 സീറ്റുകള്‍, എൻ ഡി എ 1-04 സീറ്റുകള്‍ നേടുമെന്നാണ് പി മാർക്കിന്റെ സർവേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എല്‍ ഡി എഫ് 58-64 സീറ്റുകള്‍, യു ഡി എഫ് 72-80 സീറ്റുകള്‍, എൻ ഡി എ 01-03 സീറ്റുകള്‍ നേടുമെന്ന് ചാണക്യ സ്ട്രാറ്റജീസിന്റെ സർവേ ഫലം. എല്‍ ഡി എഫ് 58-68 സീറ്റുകള്‍, യു ഡി എഫ് 66-76 സീറ്റുകള്‍, എൻ ഡി എ 10-14 സീറ്റുകള്‍ ലഭിക്കുമെന്ന് പീപ്പിള്‍ ഇൻസൈറ്റ് വ്യക്തമാക്കുന്നു. എല്‍ ഡി എഫ് 55-65 സീറ്റുകള്‍, യു ഡി എഫ് 65-80 സീറ്റുകള്‍, എൻ ഡി എ 00-05 സീറ്റുകള്‍ ലഭിക്കുമെന്ന് ജേർണോ മിററിന്റെ സർവേ ഫലം.
അതേ സമയം ഭരണ തുടർച്ച ഉറപ്പ് വരുത്തി ഇടതുപക്ഷ ജനാധിപത്യ മുനണി. തുടർ ഭരണത്തിൽ നടപ്പിലാക്കേണ്ട കഴിഞ്ഞ കാല പ്രവർത്തനങ്ങൾ ഉടൻ പൂർത്തികരിച്ച് നവകേരള പടുത്തുയർപ്പിനായി എൽ ഡി എഫ് ഒരുങ്ങി കഴിഞ്ഞു. അതോടെപ്പം തികച്ച ആത്മവശ്വാസത്തിലും എക്സിറ്റ് പോളിൻ്റെ അടിസ്ഥാനത്തിൽ ഭരണം ഉറപ്പിച്ച് യുഡിഎഫ് നേതൃത്വവും തയ്യാറായി ഇരിക്കുമ്പോഴും മുഖ്യമന്ത്രി സ്‌ഥാനാർത്ഥി അടക്കമുള്ള മന്ത്രിമാരുടെ തീരുമാനം ഒരിക്കലും ചുരുക്കം ദിവസളിൽ തീർക്കാൻ സാധിക്കില്ല എന്നതാണ് രാഷ്ട്രീയ നീരിക്ഷകർ വിലയെഴുതുന്നത്.
ചരിത്രം കേരളത്തിൽ മാറ്റി മറിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും കേരളത്തിൽ അധികാരത്തിൽ വരുമോ? കേരള രാഷ്ട്രീയം കഴിഞ്ഞ പത്ത് വർഷം മറന്ന പ്രതിക്ഷത്തിൻ്റെ കരുത്ത് കേരള രാഷ്ട്രീയത്തിൽ പ്രതിഫലിക്കുമോ ? എന്നത് ചുരുങ്ങിയ ദിവസം കൊണ്ട് കേരള ജനത തിരിച്ചറിയും.
Follow us on :
Tags:
More in Related News
Please select your location.