Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Apr 2025 20:58 IST
Share News :
വൈക്കം: ചെമ്പ് പഞ്ചായത്ത് ലൈഫ് പദ്ധതി വീടുകളുടെ താക്കോൽ ദാനവും സ്വയം തൊഴിലിനായി യുവതി യുവാക്കൾക്ക് ഇരുചക്ര വാഹനങ്ങളുടെ വിതരണവും നടത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ലൈഫ് വീടുകളുടെ താക്കോൽ ദാനവും ഇരുചക്ര വാഹന വിതരണോദ്ഘാടനവും നിർവഹിച്ചു. സംസ്ഥാന സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ ലൈഫ് പദ്ധതിയിൽ ആറര ലക്ഷം വീടുകൾ പൂർത്തികരിക്കുമെന്നും ലൈഫ് പദ്ധതിയിൽ ഗുണഭോക്താവിന് ഏറ്റവും കൂടുതൽ തുക കേരളം നൽകുന്നത് പോലെ ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഇല്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു ചടങ്ങിൽ അധ്യക്ഷതവഹിച്ചു. 11-ാം വാർഡിൽ നിർമ്മിച്ച അങ്കണവാടിയുടെ ഉദ്ഘാടനം, സ്വയം തൊഴിലിനായി യുവതി യുവാക്കൾക്ക് ഇരുചക്ര വാഹന വിതരണം എഫ്എച്ച് സി മെയിൻ സെൻ്റർ കെട്ടിട ശിലാസ്ഥാപനം എന്നിവയും മന്ത്രി നിർവഹിച്ചു.യോഗത്തിൽ അതി ദരിദ്ര വിഭാഗത്തിലെ ഗുണഭോക്താവിന് ഭവന നിർമ്മാണത്തിനുള്ള ഭൂമിയുടെ രേഖകൾ കൈമാറൽ, എനാദി സബ് സെൻ്റർ നിർമാണത്തിന് സൗജന്യമായി ലഭിച്ച ഭൂമിയുടെ രേഖകൾ സ്വീകരിക്കൽ എന്നിവയും നടന്നു. ചെമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് സുകന്യ സുകുമാരൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ.രമേശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ശീമോൻ, പഞ്ചായത്ത് സെക്രട്ടറി ജ്യോതിലക്ഷ്മി, സംഘാടക സമിതി ജോയിൻ്റ് കൺവീനർ ടി.ആർ. സുഗതൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
Please select your location.