Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വില്പനയ്ക്കായി സൂക്ഷിച്ച അരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

12 Apr 2025 23:48 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കൊണ്ടോട്ടി കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ. ഒഴുകൂർ കൊറളിക്കോട് വീട്ടിൽ മുഹമ്മദ് ഷാക്കിർ (27) ആണ് പിടിയിലായത്. ഇന്ന് രാവിലെ ഇയാളുടെ വീട്ടിൽ നിന്ന് അരക്കിലോയോളം കഞ്ചാവ് പിടികൂടുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപയും ഇലക്ട്രോണിക് ത്രാസു കളും സിപ്പ് ലോക്ക് കവറുകളും ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇയാൾ ഉൾപ്പെട്ട ലഹരി കടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി വൈ എസ് പി പി കെ സന്തോഷ്, ഇൻസ്പക്ടർ ഷമീർ, എസ് ഐ ജിഷിൽ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കൊണ്ടോട്ടി പോലീസും ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Follow us on :

More in Related News