Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക മാധ്യമസ്വാതന്ത്ര്യ ദിനം: മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളും കടമകളും — നിഷാദ് പടിയാരത്ത്

03 May 2026 08:28 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ലോക മാധ്യമ സ്വാതന്ത്ര്യ ദിനമായ ഇന്ന്, മാധ്യമ പ്രവർത്തകർ സമൂഹത്തിൽ വഹിക്കുന്ന നിർണായക പങ്കും അവർ നേരിടുന്ന വെല്ലുവിളികളും വീണ്ടും ചർച്ചയാകുന്നു. ഈ സാഹചര്യത്തിൽ ദി അറേബ്യൻ സ്റ്റോറീസ് സി.ഇ.ഒ നിഷാദ് പടിയാരത്ത് മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെ കുറിച്ചും നിലവിലെ സാഹചര്യങ്ങളെ കുറിച്ചും പ്രതികരിച്ചു.

സത്യസന്ധവും വിശ്വാസ്യതയുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് അതീവ പ്രധാനമാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ വിവിധ തരത്തിലുള്ള സമ്മർദ്ദങ്ങളും നിയന്ത്രണങ്ങളും നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാജ വാർത്തകളുടെ വ്യാപനം, രാഷ്ട്രീയ-സാമ്പത്തിക സമ്മർദ്ദങ്ങൾ, സുരക്ഷാ ഭീഷണികൾ തുടങ്ങിയവ മാധ്യമ സ്വാതന്ത്ര്യത്തിന് വലിയ വെല്ലുവിളികളായി മാറിയിരിക്കുകയാണ്.

ഇത്തരമൊരു സാഹചര്യത്തിൽ, മാധ്യമ പ്രവർത്തകർ കൂടുതൽ ഉത്തരവാദിത്തത്തോടെയും നൈതികതയോടെയും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം മുന്നോട്ടുവച്ചു. വസ്തു നിഷ്ഠതയും സത്യ സന്ധതയും പാലിച്ച് സമൂഹത്തിന് ശരിയായ വിവരം നൽകുക എന്നതാണ് മാധ്യമങ്ങളുടെ പ്രധാന കടമയെന്ന് നിഷാദ് പടിയാരത്ത് പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനം തന്നെയാണെന്നും, അതിനെ സംരക്ഷിക്കാൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സഹകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക മാധ്യമ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി, എല്ലാ മാധ്യമപ്രവർത്തകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു.

Follow us on :

More in Related News