Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Feb 2025 19:09 IST
Share News :
മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു എം എഫ്) നേതൃത്വത്തിൽ എം.ടി വാസുദേവൻ നായരെ അനുസ്മരിച്ചു. ഓൺലൈനായി സംഘടിപ്പിച്ച അനുസ്മരണയോഗത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറോളംപേർ പങ്കെടുത്തു.
പ്രശസ്ത സാഹിത്യകാരി ഡോ. കെ. പി സുധീര അനുസ്മരണ പ്രഭാഷണം നടത്തി. ഒരേസമയം ഗ്രാമീണനും നാഗരീകനുമായ എഴുത്തുകാരനായിരുന്നു എംടിയെന്ന് അവർ പറഞ്ഞു. പ്രതിഭാസങ്ങളുടെ വൈരുദ്ധ്യവും വൈരുദ്ധ്യങ്ങളിലെ യോജിപ്പുകളും എംടി കൃതികളിൽ കണ്ടെത്താൻകഴിയും. കാലം ഇരമ്പിനിൽക്കുന്ന കൃതികൾ എന്നതിനൊപ്പം, സത്യസന്ധമായ സാമൂഹ്യ ചരിത്രവും കൂടിയായതുകൊണ്ടാണ് എംടി യുടെ സൃഷ്ടികൾ കാലാനുവർത്തിയായി മാറിയതെന്നും കെ. പി സുധീര പറഞ്ഞു.
ഡബ്ല്യുഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വാക്കാലുള്ള മൗനത്തിന്റ അതിരുകൾ ഭേദിച്ച്, തൂലികയിലൂടെ വാചാലമാകുന്ന വാക്കുകളുടെ അനുഭവം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞ എഴുത്തുകാരനായിരുന്നു എം. ടി യെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ജോയിന്റ് സെക്രട്ടറി സപ്ന അനു ബി. ജോർജ് അനുശോചനപ്രമേയം അവതരിപ്പിച്ചു. ഡബ്ല്യു എം എഫ് പ്രസിദ്ധീകരണമായ ‘വിശ്വകൈരളി’ മാഗസിന്റെ, എംടി - ജയചന്ദ്രൻ അനുസ്മരണപ്പതിപ്പ് - 'മഞ്ഞും മഞ്ഞലയും', കെ. പി സുധീരയും ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാലയും ചേർന്നു പ്രകാശനം ചെയ്തു.
പൗലോസ് തേപ്പാല, കോഓർഡിനേറ്റർ ഡോ. ആനി ലിബു, സെക്രട്ടറി നൗഷാദ് ആലുവ, ട്രഷറർ ടോം ജേക്കബ്, ഭാരവാഹികളായ ഹരീഷ് നായർ, ഒബൈദ് മരയ്ക്കാർ, രാജൻ കോക്കൂരി, നോവിൻ വാസുദേവ്, കെ. വി സുമിത്ര, വിലാസ് കുറുപ്പ്, രമ പിഷാരടി, രശ്മി സന്തോഷ്, റഫീഖ് മരയ്ക്കാർ, ബാലകൃഷ്ണൻ, മുഹമ്മദ് സാലി, ഏലിയാസ് ഐസക്ക്, സുനിൽകുമാർ, ഷബീർ തുടങ്ങിയവർ പ്രസംഗിച്ചു.
✳️✳️✳️✳️✳️✳️✳️✳️✳️
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews
https://www.instagram.com/enlightmediaoman
https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.