Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

11 Feb 2025 22:34 IST

MUKUNDAN

Share News :

തളിക്കുളം:ഭർത്താവുമൊന്നിച്ച് വാടകക്ക് താമസിക്കുന്ന വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പത്താംകല്ല് പടിഞ്ഞാറ് ഭാഗം ഇന്ദ്രദേവ അപ്പാർട്ട്മെന്റിന് സമീപം താമസിക്കുന്ന കാളക്കൊടുവത്ത് അമൽ മാധവിന്റെ ഭാര്യ ഹേന(29)യാണ് മരിച്ചത്.റൂമിൽ സീലിങ്ങിൽ ഹുക്കിലാണ് ചൊവ്വാഴ്ച്ച പുലർച്ചെ മൂന്നോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിൽ ഹേനയും,അമൽ മാധവും മാത്രമാണ് താമസിക്കുന്നത്.അഞ്ചും,നാലും വയസുള്ള രണ്ട് ആൺമക്കൾ ഹേനയുടെ ചേർപ്പിലെ വീട്ടിലാണ് നിൽക്കുന്നത്.വിവാഹം കഴിഞ്ഞിട്ട് ഒമ്പത് വർഷമായി.ഹേന തൃപ്രയാർ ലുലു മാളിലെ ജീവനക്കാരിയാണ്.അമൽമാധവ് തൃപ്രയാറിലെ ഇലക്ട്രോണിക്സ് കടയിൽ സെയിൽസ്മാൻ ആണ്. 


Follow us on :

More in Related News