Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

07 May 2025 21:18 IST

MUKUNDAN

Share News :

ചാവക്കാട്:കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു.ചാവക്കാട് തിരുവത്ര ചെങ്കോട്ട നഗറിൽ താമസിക്കുന്ന കേരന്റകത്ത് മുഹമ്മദ്,ബീന ദമ്പതികളുടെ മകൾ റിസാന(17)യാണ് മരിച്ചത്.കഴിഞ്ഞമാസം 29-ന് ഉമ്മയുടെ വീടായ പാലപ്പെട്ടിയിൽ നിന്നും തിരുവത്രയിലേക്ക് വരുന്നതിന് ബസ്സ് കയറാൻ റോഡ് മുറിച്ചുകടക്കവേ കാറിടിക്കുകയായിരുന്നു.സാരമായി പരിക്കേറ്റ് തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു മരണം.ചാവക്കാട് കോമേഴ്സ് കോളേജിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു.സഹോദരൻ:റിസാൽ.ഖബറടക്കം വ്യാഴാഴ്ച്ച പുതിയറ പള്ളി ഖബർസ്ഥാനിൽ.


Follow us on :

More in Related News