Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ആറുലക്ഷം രൂപ തട്ടിയെടുത്ത യുവതി മറയൂരിൽ പിടിയിൽ

04 Oct 2024 21:13 IST

- ജേർണലിസ്റ്റ്

Share News :

മറയൂര്‍: കേന്ദ്ര സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മറയൂര്‍ കൂടവയല്‍ സ്വദേശിയായ കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ കബളിപ്പിച്ച് ആറു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ എറണാകുളം സ്വദേശിനിയായ യുവതിയെ അറസ്റ്റ് ചെയ്തു. 2021 , ഒക്ടോബര്‍ മാസത്തിനും 2022 മാര്‍ച്ച് മാസത്തിനും ഇടയിലുള്ള കാലയളിവിലാണ് കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുരുകന്‍ പണം കൈമാറിയത്. മുരുകന്റെ വീടിന്റെ സമീപത്ത് വാടകയ്ക്ക് തമസിക്കുക ആയിരുന്ന എറണാകുളം കളമശ്ശേരി സ്വദേശിനി മാലിപ്പുറം കര്‍ത്തേടം വലിയപറമ്പില്‍ വീട്ടില്‍ മേരി ഡീനയെ ആണ് പ്രതി.

മറയൂരില്‍ തമസിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ തനിക്ക് സ്വധീനമുണ്ടെന്ന് ഇവരും ഭര്‍ത്താവും മുരുകനെയും കുടുബത്തെയും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ മുരുകന്റെ മകന് റെയില്‍വ്വേയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിക്കുക ആയിരുന്നു. കുറച്ച് പണം ചെലവുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. മറയൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്കിലും എസ് ബി ഐ മറയൂര്‍ ശാഖയില്‍ നിന്നും വായ്പ്പയെടുത്താണ് മുരുകന്‍ ഇവര്‍ക്ക് പണം കൈമാറിയത്. പിന്നീട് പല തവണ ബന്ധപ്പെട്ടെങ്കിലും പല കാര്യങ്ങള്‍ പറഞ്ഞ് ഇവരെ വിശ്വസിപ്പിക്കുക ആയിരുന്നു. ഇതിനിടെ രണ്ടാഴ്ച്ച മുന്‍പ് തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നും തപാല്‍ വകുപ്പില്‍ ജോലിവാഗ്ദാനം ചെയ്ത് അഞ്ചു ലക്ഷം തട്ടിയെടുത്ത കേസില്‍ മേരി ഡിനയെ 31 തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്യുകയും ഈ വാര്‍ത്ത ദിനപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു അപ്പോഴാണ് കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന് മുരുകന് ബോധ്യമായത്. പിന്നീട് രേഖകള്‍ സഹിതം മറയൂര്‍ പൊലീസില്‍ പരാതിപ്പെട്ടു. കളമശ്ശേരി ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ മേരി ഡീനയെ മറയൂര്‍ പൊലീസ് കോടതി മുഖേന കസ്റ്റഡിയില്‍ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി.




Follow us on :

More in Related News