Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂരിൽ മത്സ്യ ബന്ധന തൊഴിലാളികളുടെ വലകൾ വ്യാപകമായി മോക്ഷണം; ഉപകരണങ്ങളും വള്ളങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നു.

22 Jun 2025 22:55 IST

santhosh sharma.v

Share News :

വെള്ളൂർ: മത്സ്യ ബന്ധന തൊഴിലാളികളുടെ വലകൾ വ്യാപകമായി മോക്ഷണം പോകുന്നതായി പരാതി. വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചെറുകരയിൽ മത്‍സ്യതൊഴിലാളികളായ എം. ടി ദിലീപ് മണമേൽ, എം കെ ബാബു മുളമ്പാത്ത്, സുധൻ പൂത്തുരുത്തി, ശോഭനൻ തേക്കുംകാട്ടിൽ എന്നിവരുടെ വലകളാണ് കഴിഞ്ഞ ദിവസം മോക്ഷണം പോയത്. ഈ മേഖലകളിൽ മത്‍സ്യതൊഴിലാളികളുടെ മത്‍സ്യബന്ധന ഉപകരണങ്ങളും വള്ളങ്ങളും വ്യാപകമായി നശിപ്പിക്കപ്പെടുന്നതായും പരാതിയുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മത്‍സ്യതൊഴിലാളി യൂണിയൻ മേഖല കമ്മറ്റി ആവശ്യപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മുളംന്തുരുത്തി പോലീസിൽ മത്സ്യത്തൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്.

Follow us on :

More in Related News