Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രാദേശിക മാധ്യമ പ്രവർത്തകയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ

21 Jun 2025 14:51 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് മുനക്കകടവിൽ കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമ പ്രവർത്തക കെ.എസ്.പാർവ്വതിക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമത്തിൽ ആറു പേർ അറസ്റ്റിൽ.കടപ്പുറം മുനക്കകടവ് സ്വദേശികളായ കറുത്ത വീട്ടിൽ മുഹമ്മദ് മകൻ ശിഹാബ്(40),പടിഞ്ഞാറേ പുരക്കൽ അബ്ദുൽ ഖാദർ മകൻ മുഹമ്മദ് റാഫി(61),സഹോദരൻ ഷാനവാസ്(43),പുതുവീട്ടിൽ സെയ്ദ് മുഹമ്മദ് മകൻ ഷാഹുൽഹമീദ്(63),പൊന്നോക്കാരൻ കുഞ്ഞലീമു മകൻ മുഹമ്മദാലി(54),പോക്കാക്കില്ലത്ത് വീട്ടിൽ അഹമ്മദ് മകൻ ഹുസൈൻ(37)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച കടപ്പുറം മുനക്കക്കടവിൽ വെച്ചായിരുന്നു സംഭവം.കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ പാർവ്വതി കടൽക്ഷോഭ ദൃശ്യം ഫോണിൽ പകർത്തുന്നതിനിടയിൽ ഒരു സംഘം ദൃശ്യം പകർത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞു ഭീഷണി മുഴക്കുകയായിരുന്നു.പിന്നീട് സംഘം ഫോൺ തട്ടിയെടുത്തു.ഏറെ നേരത്തിന് ശേഷം നാട്ടുകാരിൽ ചിലർ ഇടപെട്ടാണ് ഫോൺ തിരികെ വാങ്ങി നൽകിയത്.വിവരമറിഞ്ഞ് ചാവക്കാട് പോലീസും സ്ഥലത്തെത്തുകയും പാർവതിയുടെ പരാതിയിൽ പത്തോളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് പേർ അറസ്റ്റിലായത്.കേസിൽ ഇനിയും പ്രതികളുണ്ട്.ഈ സംഭവത്തിൽ മേഖലയിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്.



Follow us on :

More in Related News