Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അംഗനവാടി ടീച്ചർ, ഹെൽപ്പർ നിയമനം; വെള്ളൂരിൽ ബന്ധു നിയമന വിവാദം.

28 Jun 2025 20:21 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂർ പഞ്ചായത്തിലെ ഒഴിവുവന്ന അംഗനവാടി ടീച്ചർ - ഹെൽപ്പർ തസ്തികയിൽ ബന്ധു നിയമനം എന്ന് ആരോപണം . ഒരു വാർഡിലെ ഒരു കുടുംബത്തിലെ തന്നെ സഹോദരങ്ങളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയിട്ടുള്ളത്. മുൻ പഞ്ചായത്ത് പ്രസിഡൻ്റും , പഞ്ചായത്ത് വൈസ് പ്രസിഡൻ്റും മുൻകൈ എടുത്താണ് ഇന്റർവ്യൂ ബോർഡിനെ സ്വാധീനിച്ചുകൊണ്ട് വൈസ് പ്രസിഡൻ്റ് ആയിരുന്ന ആളിൻ്റെ ബന്ധുക്കളെ നിയമിച്ചത്. ഇത് സ്വജനപക്ഷ പാദവും , നീതിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. അർഹരായ നിരവധി ആളുകൾ നിൽക്കുമ്പോൾ ആയിരുന്നു ഈ ബന്ധു നിയമനം . ഒരു വീട്ടിലെ തന്നെ രണ്ട് വ്യക്തികൾക്ക് നിയമനം നൽകിയ നടപടി പുന: പരിശോധിക്കണമെന്ന് പാർലമെന്ററി പാർട്ടി നേതാവ് കുര്യാക്കോസ് തോട്ടത്തിൽ ആവശ്യപ്പെട്ടു. ഈ നിയമന നടപടി പുന: പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തു വരുമെന്ന് പ്രതിപക്ഷ അംഗങ്ങളായ പി.പി.ബേബി , നിയാസ് കൊടിയ നേഴത്ത് , ശാലിനി മോഹനൻ , സുമാ തോമസ് എന്നിവർ പറഞ്ഞു. അതെ സമയം റാങ്ക് ലിസ്റ്റിൽ മൂന്നാമത് കിടന്ന ഉദ്യോഗാർഥിക്ക് ജോലി വേണ്ട എന്ന് എഴുതി കൊടുത്തതിനാലാണ് നാലാമത് കിടന്ന ആളെ സ്ഥിരപ്പെടുത്തിയതെന്നും മറ്റൊരു അംഗൻവാടിയിലെ ടീച്ചർ വിദേശത്ത് പോയതിനാൽ റാങ്ക് ലിസ്റ്റിൽ അഞ്ചാമത് കിടന്ന ആളെ താത്ക്കാലികമായി നിയമിക്കുകയാണ് ഉണ്ടായതെന്നും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

Follow us on :

More in Related News