Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മത്സ്യഫെഡിൻ്റെ വാഹനം മോഷ്ടിച്ച സംഭവം; പ്രതിക്ക് രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

23 Jun 2025 17:27 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് മത്സ്യഫെഡിൻ്റെ വാഹനം മോഷ്ടിച്ച കേസിലെ പ്രതിക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ ആര്യാട് കനാൽ വാർഡ് ഭാഗത്ത് പാലയ്ക്കൽ വീട്ടിൽ സന്തോഷ് പാസ്ക്കൽ (48) നെയാണ് രണ്ട് വർഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. വൈക്കത്തഷ്ടമി ദിനത്തിൽ വൈക്കം മത്സ്യഫെഡിൻ്റെ ഓഫീസ് പോർച്ചിൽ കിടന്ന ബൊലേറോ ജീപ്പ് മോഷ്ട്ടിച്ച് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കൊണ്ടുപോയി പൊളിച്ച് വിൽക്കാൻ ശ്രമിക്കുകയായിരുന്നു. വൈക്കം എസ് എച്ച് ഒ അജ്മൽ ഹുസൈൻ എസ് ഐ ജയ്മോൻ വി.എം, സാബു ജോസഫ്, ജാക്സൺ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് തമിഴ്നാട്ടിൽ എത്തി വാഹനം പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വോഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്.


Follow us on :

More in Related News