Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ ഒരുക്കിയ ഹ്രസ്വ ചിത്രം

13 Sep 2025 17:02 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ആഗോള കലാ സാംസ്കാരിക സംഘടനയായ ഭാവലയയുടെ ബാനറിൽ ലഹരിക്കെതിരെ ഒരുക്കിയ ഹ്രസ്വ ചിത്രം "പാറു" എന്ന ചിത്രത്തിൻ്റെ നാലാമതു പ്രദർശനം മസ്ക്കറ്റ് റൂവിയിൽ സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റാൻ്റ്, സി.ബി.ടി യിൽ വെച്ച് സംപ്തംബർ 10 ന് ഭാവാലയ ആർട്ട്‌ & കൾചർ ഫൌണ്ടേഷൻ ഫൗണ്ടറും ചെയർമാനുമായ ഡോ. ജെ. രത്‌നകുമാർ നിർവഹിച്ചു. 

പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (World Malayale Federation- WMF) ഏറ്റെടുത്തിരിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മാധ്യമ പ്രവർത്തകനായ കബീർ യൂസുഫ് എഴുതി സംവിധാനം ചെയ്ത പാറു എന്ന ചിത്രം പ്രദർശിപ്പിച്ചത്. ഡോ. ജെ. രത്‌നകുമാർ, മുഹമ്മദ് അമീൻ സീ പ്രൈഡ് ട്രെയിഡിങ് എൽ എൽ സി, സജിമോൻ ജോർജ് നൂർ പ്രെസ്റ്റീജ്, എന്നിവരാണ് പാറുവിൻ്റെ നിർമ്മാതാക്കൾ.

ആദ്യ പ്രദർശനം ജൂൺ 13 ന് തിരുവനന്തപുരത്ത് സൂര്യ കൃഷ്ണമൂർത്തിയുടെ ഗണേശം ആഡിറ്റോറിയത്തിലും, തുടർന്ന് മസ്ക്കറ്റിലെ ഇന്ത്യൻ എംബ്ബസിയിൽ ആഗസ്റ്റ് 4 ന് പ്രദർശനം നടത്തുകയുണ്ടായി. മൂന്നാമത്തെ പ്രദർശനം റുസൈലിലെ ദി ഗാർഡൻസ് ബൈ. സാബ്രീസ് എന്ന റെസ്റ്റാറന്റൻ്റെ വേദിയിൽ നടന്നു.

വേൾഡ് മലയാളി ഫെഡറേഷന്റെ അംഗങ്ങൾക്കും കുടുബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒരുക്കിയ പ്രത്യേക പ്രദർശനം കാണുവാൻ നിരവധി പേരാണ് സ്റ്റാർ ഓഫ് കൊച്ചിൻ റെസ്റ്റോറൻ്റിൽ എത്തിയത്. പ്രശസ്ത എഡുക്കേഷൻ ഉപദേശകൻ ഡോ. വിനോബാ എം. പി, ഗ്ലോബൽ സോഴ്സസ് ട്രേഡിംഗ് എൽ.എൽ. സി. യുടെ സി. ഈ. ഓ വിജയൻ ടി.കെ, വേൾഡ് മലയാളി ഫെഡറേഷൻ നേതാക്കൾ ആയ അമ്മുജം രവിന്ദ്രൻ, രാജൻ വി കോക്കുരി, സുധീർ ചന്ദ്രോത്ത് എന്നിവ രും എത്തിയിരുന്നു.

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ നാഷണൽ പ്രസിഡണ്ട് ജോർജ് പി. രാജൻ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു.

വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് മുപ്പത്തിയേഴ് മിനിറ്റ് ദൈർഘ്യമുള്ള പാറു എന്ന ഹൃസ്വ ചിത്രം വിവരിക്കുന്നത്. ഒമാനിലെ അറിയപ്പെടുന്ന കലാകാരന്മാരായ അനിതാ രാജനും, സോമ സുന്ദരവും മുഖ്യ വേഷങ്ങളിൽ അഭിനയച്ചിരിക്കുന്നത്. അഷർ ഷാ, കിരൺ ഹരിപ്രസാദ്, അശോക് കുമാർ, മാസ്റ്റർ വിശ്രുത്, മാസ്റ്റർ റിയാൻ ജോർജ് എന്നിവരാണ് മററു മുഖ്യ കഥാപാത്രങ്ങൾ.  

“അമ്മമാരുടെ കണ്ണിരുണങ്ങാത്ത കാമ്പസ്സുകൾക്ക് ഒരു ബാഷ്പാഞ്ജലി“ എന്നതാണ് പാറൂ എന്ന ചിത്രത്തിൻ്റെ ടാഗ് ലൈൻ“

പാറു എന്ന ചിത്രത്തിൻ്റെ ക്യാമറ ‘വിഷ്ണു വേണുഗോപാലാണ്. ജാഫർ പി.സി ചിത്രസംയോജനവും, ഗൗതം പശ്ചാത്തല സംഗീതവും, അജി കൃഷ്ണൻ റെക്കാർഡിങ്ങും, നിസാം മെലോഡിയം ഡംബിങ്ങും നിർവ്വഹിച്ചിരിക്കുന്നു. 

ഇന്ത്യൻ സ്കൂൾ ഡാർസൈത്തിലെ അധ്യാപിക ശ്രീമതി കലാ സിദ്ധാർത്ഥൻ എഴുതിയ മനോഹരമായ ഈ ചിത്രത്തിലെകവിത ആലപിച്ചിരിക്കുന്നത് അർച്ചനാ വിജയ്കുമാറാണ്. 

ചിത്രത്തിൻ്റെ സഹ സംവിധായക സീമ സോമസുന്ദരവും, ക്രിയേറ്റിവ് കൺസൾടെൻ്റ് ഇന്ദു ബാബുരാജ് എന്നിവരാണ് ‘ മൈക്കപ്പ് നിർവിച്ചത് അസ്ര’അലിo ആണ്.  

കാണികൾ വളരെയധികം പ്രശംസിച്ച ഈ ചിത്രത്തിൻ്റെ ചടങ്ങിൻ്റെ ആങ്കർ മറിയ രോണി ആയിരുന്നു. ചടങ്ങിൽ ശിവൻ പിളള, ജയകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവരെ കൂടാതെ നിരവധി സുഹൃത്തുക്കളും പാറു എന്ന ചിത്രത്തെ കുറിച്ച് അവരുടെ അഭ്രപ്രായങ്ങൾ രേഖപ്പെടുകയുണ്ടായി.. 

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ മലയാളം ഫോറം കോർഡിനേറ്റർ രാജൻ വി കോക്കുരി നന്ദി പ്രകാശനം നടത്തുകയും ചെയ്തു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി

h

ttps://enlightmedia.in/news/category/gulf



For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

Youtube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News