Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭവൻസ് ബാലമന്ദിർ വൈക്കത്ത് പ്രവർത്തനം ആരംഭിച്ചു.

26 Apr 2026 20:14 IST

santhosh sharma.v

Share News :

വൈക്കം: ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന വെള്ളൂർ ഭവൻസ് ന്യൂസ്പ്രിന്റ് ബാലമന്ദിറിന്റെ ശാഖ വൈക്കത്ത് ആരംഭിച്ചു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ചെയർമാൻ സി.എ വേണുഗോപാൽ സി ഗോവിന്ദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൊച്ചി കേന്ദ്ര ഡയറക്ടർ ഇ. രാമൻകുട്ടി മുഖപ്രഭാഷണം നടത്തി. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര സെക്രട്ടറിയും വൈസ് ചെയർമാനുമായ സി. എ. കെ.ശങ്കരനാരായണൻ, വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾ സലാം റാവുത്തർ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഡി. രഞ്ജിത്ത് കുമാർ ,വാർഡ് കൗൺസിലർ ഗീതാ പുരുഷൻ, ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടർ കെ.സുരേഷ് , ഭവൻസ് ന്യൂസ് പ്രിന്റ് ബാലമന്ദിർ ടീച്ചർ ഇൻ ചാർജ് എസ്. ബിന്ദു, പ്രിൻസിപ്പൽ ശ്രീദേവി, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ വി. സിനി

തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കം മഹാദേവ കോളേജ് ചെയർമാൻ ടി. ആർ എസ് മേനോൻ, എൻഎസ്എസ് വൈക്കം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ, എസ്എൻഡിപി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി. സെൻ വിവിധ ഭവൻസ് വിദ്യാലയങ്ങളിലെ പ്രിൻസിപ്പാൾമാർ , അധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈക്കത്ത് പുളിഞ്ചുവടിൽ ആരംഭിച്ചിരിക്കുന്ന ബാലമന്ദിറിൽ പ്രീ കെ ജി, എൽ കെ ജി ക്ലാസുകളാണ് ആരംഭിക്കുന്നത്.  ഡേ കെയർ സൗകര്യവും ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ പറഞ്ഞു.

Follow us on :

More in Related News