Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Dec 2024 18:03 IST
Share News :
കടുത്തുരുത്തി: മലയോര മേഖലയിൽവർധിച്ചു വരുന്ന വന്യമ്യഗ ശല്യം തടയുവാൻ നടപടി സ്വീകരിക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അധികാരികളോട് ആ വശ്യ പെട്ടു. വനമേഖലകളോട് ചേർന്നുകിടക്കുന്ന മുഴുവൻ ജനവാസ പ്രദേശങ്ങളിലും സാധാരണ ജനങ്ങളുടെയും കർഷകരുടെയും ദേഹണ്ഡങ്ങൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. ഇതിന് അടിയന്തരമായി പരിഹാരം കാണണം.സഞ്ചാരികളെയും തൊഴിലാളികളെയും വാഹനമോടിക്കുന്നവരെയും ഇവ ആക്രമിക്കുന്നത് പതിവാകുന്നു. കേന്ദ്ര വന്യജീവിനിയമവും വനനിയമവും മനുഷ്യന് വേണ്ട വിലകല്പിക്കുന്നില്ല. കേന്ദ്ര വനനിയമത്തിൽ ജനോപകാരമാകുന്ന വിധത്തിൽ നിയമഭേദഗതി വരുത്തണം. വന്യമൃഗപ്പെരുപ്പം തടയാനായി നിശ്ചിത ഇടവിട്ടുള്ള വർഷങ്ങളിൽ വന്യമഗങ്ങളെ സർക്കാർ നശിപ്പിച്ചു നിയന്ത്രിക്കണം.വന്യമൃഗശല്യംമൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർതന്നെ നികത്തണം. കർഷകരുടെ പുരയിടങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ കൊല്ലാനും ഉപയോഗിക്കാനുള്ള അവകാശം കർഷകർക്ക് നൽകണമെന്നും സന്തോഷ് കുഴിവേലിൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വന്യമ്യഗങ്ങൾക്ക് കൊടുക്കുന്ന പരിഗണന പോലും മനുഷ്യന് കിട്ടുന്നില്ലന്നും സന്തോഷ് കുഴിവേലിൽ ചൂണ്ടിക്കാട്ടി.സന്തോഷ് കുഴിവേലിൽ, സംസ്ഥാന പ്രസിഡന്റ്, ചെറുകിട കർഷക ഫെഡറേഷൻ
Follow us on :
Tags:
More in Related News
Please select your location.