Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 07:46 IST
Share News :
മുണ്ടക്കയം ' കനത്ത മഴയിലും കാറ്റിലും കിഴക്കൻ മലയോര മേഖലയിൽ വ്യാപകമായ നാശമാണ് വിതച്ചത്. നിരവധി വീടുകൾ ഭാഗികമായും വിവിധ കൃഷിയിടങ്ങൾ പൂർണ്ണമായും നശിച്ചു. കൊക്കയാർ , കുട്ടിക്കൽ , മുണ്ടക്കയം കോര്യത്തോട് പഞ്ചായത്തുകളിൽ വ്യാപക നാശമാണ് വിതച്ചത്.
കോരുത്തോട്,മടുക്ക കൊല്ലിപ്പറമ്പിൽ സോഫിയ സുബിയുടെ വീടിനു മുകളിലേക്ക് റബർ മരം ഒടിഞ്ഞുവീണ് വീട് തകർന്നു. ഞായറാഴ്ച രാത്രി 10 മണിയോടുകൂടിയായിരുന്നു മരം കടപുഴയ്ക്ക് വീണത്. ആ സമയം വീട്ടിൽ സോഫിയായും മാതാവ് മറിയക്കുട്ടിയും, മകൾ സോബിനയും വീട്ടിൽ ഉണ്ടായിരുന്നു. അത്ഭുതകരമായ ഇവർ രക്ഷപ്പെട്ടത്. വീട്ടിലെ ഉപകരണങ്ങൾ പൂർണമായും നശിച്ചു. വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിരവധി വൻ മരങ്ങളാണ് അപകടകരമായ രീതിയിൽ നിൽക്കുന്നത്. ഇവ മുറിച്ചു മാറ്റണമെന്ന് പലതവണ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. കോരുത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീട് സന്ദർശിച്ചു.
തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റിലും മഴയിലും മുണ്ടക്കയം വേങ്ങകുന്നിൽ കുഞ്ഞുഞ്ഞു താന്നിക്കൽ, എന്നയാളുടെ വീടിൻ്റെ മേൽക്കൂര പൂർണമായും തകരു കയും ശശി കരടിക്കുഴി, കൊച്ചുമോൻ എന്നിവരുടെ വീടുകളിലേക്ക് മരം വീണ് മേൽക്കൂര, ഭിത്തി എന്നിവക്കു നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.
വൈദ്യുതി പോസ്റ്റും
ചുവടെ മറിഞ്ഞ് വീണു.
പഞ്ചായത്ത് പ്രസിഡണ്ട് രേഖാദാസ്,
വൈസ് പ്രസിഡൻ്റ് ഷീലാ ഡോമിനിക്,
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.വി അനിൽകുമാർ, എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
മുണ്ടക്കയം, കപ്പിലാoമൂട് പാറക്കൽ റെജിയുടെ വീടിനു മുകളിലേക്ക് പ്ലാവുമരം കടപുഴകി വീണു. വീടിന്റെ ഷീറ്റുകൾ പൂർണമായും തകർന്നു. തിങ്കളാഴ്ച രാവിലെ 10:00 മണിയോടുകൂടിയാണ് മരം വീണത്.
മേഖലയിൽ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീണു വൈദ്യുതി തടസം ഉണ്ടായി. വിവിധ കൃഷിയിടങ്ങളിലെ വാഴ, കപ്പ, റബ്ബർ മരങ്ങൾ ആഞ്ഞിലി , പ്ലാവ് എന്നിവ ഒടിഞ്ഞു നാശ നഷ്ടമുണ്ടായി.
Follow us on :
More in Related News
Please select your location.