Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാട് :ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 200 ആയി

31 Jul 2024 15:22 IST

Enlight News Desk

Share News :

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയില്‍ ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 200 ആയി. മരണ സംഖ്യ ഉയരുകയാണ്. ഉരുൾ പൊട്ടലിൽ കാണാതായവരിൽ 225 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ കണക്കുകൾ റവന്യൂ വിഭാഗം ശേഖരിച്ചു. റേഷൻ കാർഡ്, വോട്ടർപട്ടിക, സ്കൂൾ രജിസ്റ്റർ എന്നിവയുടെ അടിസ്ഥാനത്തിലാണ് കണക്കെടുപ്പ് നടത്തിയത്. അപകടത്തിൽ അകപ്പെട്ടവരുടെ കണക്കെടുക്കാനാണ് ശ്രമം. സ്പെഷ്യൽ ഓഫീസർ ശ്രീറാം സാംബശിവ റാവുവിൻ്റെ നേതൃത്വത്തിലാണ് ഏകോപനം.


ഇന്നലെയും ഇന്നുമായി 158 പോസ്റ്റ്മോർട്ടം നടന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ മൃതശരീരങ്ങൾ ലഭിക്കുന്നുണ്ട്. എത്രയും വേഗം നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ എത്തിക്കും. കാലതാമസമില്ലാതെ ശരീരങ്ങൾ വിട്ടുനൽകും. പോസ്റ്റ്മോർട്ടം ഒഴിവാക്കാൻ കഴിയില്ല. ടെക്നിക്കലായി മാത്രമേ നടത്തുന്നുള്ളൂ. ഇരകളുടെ കുടുംബങ്ങൾക്ക് പിന്നീട് ആവശ്യമായി വന്നേക്കും. അവശ്യഘട്ടത്തിൽ കൂടുതൽ സജീകരണങ്ങൾ ഒരുക്കും. മൃതദേഹം തിരിച്ചറിയാൻ പഞ്ചായത്തിൻ്റെ കൂടി സഹായം തേടുമെന്നും മന്ത്രി പറഞ്ഞു.

ദുരന്തമുണ്ടായ മുണ്ടക്കൈയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് വെറും 30 വീടുകള്‍ മാത്രമാണെന്ന് പഞ്ചായത്ത് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റര്‍ പ്രകാരം 400 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്.

Follow us on :

More in Related News