Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളക്കെട്ടിന് പരിഹാരം കാണണം- മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗത്ത് ജങ്ഷനില്‍ സായാഹ്ന പ്രതിഷേധ ജ്വാല

08 Nov 2024 19:37 IST

WILSON MECHERY

Share News :

ചാലക്കുടി

സൗത്ത് ജങ്ഷനിലേയും ഹൗസിങ് ബോര്‍ഡ് കോളനിയിലേയും വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗത്ത് ജങ്ഷനില്‍ സായാഹ്ന പ്രതിഷേധ ജ്വാല നടത്തി. വ്യാപാരികളും നാട്ടുകാരുമുള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ മെഴുകുതിരി കത്തിച്ച് അധികൃതരുടെ അനസ്ഥക്കെതിരെ പ്രതിഷേധിച്ചു. മഴ പെയ്താല്‍ സൗത്ത് ജങ്ഷന്‍, ഹൗസിങ് ബോര്‍ഡ് കോളനി പരിസരങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം ജങ്ഷനില്‍ വന്ന് പോകുന്ന യാത്രക്കാരും ദുരിതം നേരിടുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയത്ത് വ്യാപാര സ്ഥാപനങ്ങളിലേക്കും സമീപ വീടുകളിലേക്കും വെള്ളം കയറി. നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്കിയെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. നാല് കലക്ടര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് ഉടന്‍ തന്നെ പരിഹാരമുണ്ടാക്കമെന്ന് ഉറപ്പ് നല്കിയെങ്കിലും വെള്ളക്കെട്ടിന് പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരും വ്യാപാരികളും സായാഹ്ന പ്രതിഷേധ ജ്വാല നടത്തിയത്. ദേശീയപാതയിലെ സര്‍വ്വീസ് റോഡിലെ കാനകളുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് സമരക്കാര്‍ ആരോപിച്ചു. മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനു മഞ്ഞളി അധ്യക്ഷനായി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ വി ജെ ജോജി, ടി ഡി എലിസബത്ത്, ഡോ. ടി എല്‍ സുനില്‍കുമാര്‍, ദേവസ്സികുട്ടി പനേക്കാടന്‍, റെയ്‌സണ്‍ ആലൂക്ക, ഷൈജു പുത്തന്‍പുരക്കല്‍, ജോഷി പുത്തിരിക്കല്‍, ചന്ദ്രന്‍ കൊളത്താപ്പിള്ളി, എം ഡി ഡേവീസ്, ഷൈന ജോര്‍ജ്ജ്, ഡോ. സി എം പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Follow us on :

More in Related News