Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിമിറ്റോറിയം പുക കുഴൽ നിർമ്മാണം പൂർത്തിയായി.

13 Nov 2024 20:05 IST

WILSON MECHERY

Share News :

ചാലക്കുടി:

നഗരസഭ ക്രിമിറ്റോറിയത്തിൽ

തകർന്ന് വീണ പുക കുഴൽ പുന:സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാവുന്നു.

കരാർ ഏറ്റെടുത്ത ഹൈടെക് എന്ന സ്ഥാപനം,

കൊയമ്പത്തൂരിലെ പ്ലാൻ്റിൽ 100 അടി ഉയരമുള്ള പുക കുഴൽ നിർമ്മിക്കുന്ന പ്രവർത്തി പൂർത്തിയാക്കി.

സംസ്ഥാന ശുചിത്വ മിഷൻ്റെ നിർദ്ദേശപ്രകാരുള്ള പുതിയ പുക കുഴലിന്റെ നിർമ്മാണ ചിലവ് 12 ലക്ഷം രൂപയാണ്.കൂടാതെ ക്രിമിറ്റോറിയത്തിലെ ബ്ലോളർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ മാറ്റി സ്ഥാപിക്കുന്ന 2.50 ലക്ഷം രൂപയുടെ പ്രവർത്തിയും ഇതിനൊപ്പം കരാർ കമ്പനി പൂർത്തീകരിക്കും.

ഈ ആഴ്ച അവസാനത്തോടെ ക്രിമിറ്റോറിയത്തിലെ ഫൗണ്ടേഷനിൽ പുകകുഴൽ സ്ഥാപിക്കുന്ന പ്രവർത്തിയും നടക്കും.

കഴിഞ്ഞ മാസം3 നാണ് പുകകുഴൽ ഒടിഞ്ഞു വീണ് ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം നിർത്തിവെച്ചത്.അടിയന്തിരമായ് വിവിധ കമ്പനികളിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ച്,8-ാം തിയ്യതി നടന്ന കൗൺസിൽ യോഗത്തിൽ സപ്ലിമെൻ്ററി അജണ്ടയായി ഇത് വെച്ചെങ്കിലും,പ്രതിപക്ഷ അംഗങ്ങളുടെ തർക്കം മൂലം ക്വട്ടേഷൻ അംഗീകരിക്കാനായില്ല.

പിന്നീട് ചെയർമാൻ്റെ മുൻകൂർ അനുമതിയോടെയാണ് കമ്പനിക്ക് കരാർ ഉറപ്പിച്ച് നൽകിയതും

 എഗ്രിമെന്റ് വെച്ച് കമ്പനി കരാർ ഏറ്റെടുത്തതും.

നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ ചെയർമാൻ്റെ പ്രത്യേക അനുമതിയോടെ

6 ലക്ഷം രൂപ കമ്പനിക്ക് അഡ്വാൻസ് അനുവദിക്കുകയും ചെയ്തു.

ചുരുങ്ങിയത്ഒരു മാസമാണ് കമ്പനി നിർമ്മാണ കാലാവധി ആവശ്യപ്പെട്ടത്.

വലിയ കാലതാമസമില്ലാതെ തന്നെ, കമ്പനി പുക കുഴലിൻ്റെ നിർമ്മാണം പൂർത്തിയാക്കിയ സാഹചര്യത്തിൽ,

അടുത്ത ആഴ്ചയോടെ

ക്രിമിറ്റോറിയത്തിൻ്റെ പ്രവർത്തനം പുന:രാരംഭിക്കാൻ കഴിയും.



Follow us on :

More in Related News