Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2024 18:50 IST
Share News :
മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയോടുള്ള അവഗണനക്കെതിരെ ചൊവ്വാഴ്ച രാവിലെ 10 ന് മാർച്ചും ധർണ്ണ നടത്തുമെന്ന് ജനകീയ സമരസമിതി ഭാരവാഹികളായ
രാജീവ് പുഞ്ചവയൽ, ബെന്നി ദേവസ്യ, സിജു കൈതമറ്റം, എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
താലൂക്ക്
ആശുപത്രിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു മുണ്ടക്കയം സർക്കാർ ആശുപത്രി ജനകീയ സമരസമിതി നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഈ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
1940 ൽ രാജഭരണ കാലത്ത് സ്ഥാപിതമായ ഈ ആശുപത്രിയിൽ കെട്ടിടസൗകര്യങ്ങൾ പരിമിതമായിരുന്നപ്പോൾ പോലും കിടത്തി ചികിത്സ, 24 മണിക്കൂറും ഡോക്ടറുടെ സേവനം, പ്രസവം, ഓപ്പറേഷൻ, പോസ്റ്റുമോർട്ടം, അത്യാഹിത വിഭാഗം തുടങ്ങി എല്ലാവിധ സേവനങ്ങളും ലഭിച്ചിരുന്നു. ഇപ്പോൾ അഞ്ച് നിലകളുള്ള ഒരു കെട്ടിടം ഉണ്ടെങ്കിലും അതിന്റെ മൂന്ന് നിലകളും വെറുതെ കിടക്കുകയാണ്. ആശുപത്രിയുടെ ശോചനീയമായ ഈ സാഹചര്യത്തിൽ പോലും ദിവസേന 400 മുതൽ 700 ലേറെ രോഗികൾ ചികിത്സ തേടിയെത്തുന്ന ഇവിടെ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ വലയുന്നു. ടോക്കൺ സംവിധാനം ഇല്ലാത്തതിനാൽ മണിക്കൂറുകളോളം രോഗികൾ ക്യൂ നിൽക്കേണ്ടി വരുന്നു. എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗം ജനങ്ങളുടെയും തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആശ്രയമാണ് മുണ്ടക്കയം സർക്കാർ ആശുപത്രി. ഹൈറേഞ്ച് മേഖലയിൽ കെ കെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആദ്യ ആശ്രയിക്കാവുന്നതും മുണ്ടക്കയം സർക്കാർ ആശുപത്രിയെയാണ്.
കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയെ ജനറൽ ആശുപത്രിയായി ഉയർത്തിയപ്പോൾ മുണ്ടക്കയം സർക്കാർ ആശുപത്രിയെ താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രഖ്യാപനം നാളിതുവരെയായിട്ടും നടപ്പിലാക്കിയിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കിന് നിലവിൽ താലൂക്ക് ആശുപത്രിയില്ല
ആശുപത്രി മാർച്ച് നവംബർ 12 രാവിലെ 10 ന് പുത്തൻചന്തയിൽ നിന്നും ആരംഭിക്കും. തുടർന്ന് മുണ്ടക്കയം ബസ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന പ്രതിഷേധയോഗം സി.എസ്. ഡി.എസ് സംസ്ഥാന പ്രസിഡൻറ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്യും. എസ്.യു. സി.ഐ ജില്ലാ സെക്രട്ടറി മിനി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ സാമുദായിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും
. കിടത്തി ചികിത്സ പുനരാരംഭിക്കുക,
24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുക.
അത്യാഹിത വിഭാഗം പുനരാരംഭിക്കുക ,പ്രസവ -ശിശുരോഗ - ഹൃദരോഗ, അസ്ഥിരോഗ - നേത്ര ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കുക ആവശ്യത്തിനു ഡോക്ടർമാരെയും മറ്റ് സ്റ്റാഫുകളെയും നിയമിക്കുക,
രോഗികളെ ക്യൂവിൽ നിർത്തി വലയ്ക്കാതെ ടോക്കൺ സംവിധാനം സ്ഥാപിക്കുക എന്നീ വിഷയങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ
സമരസമിതി ഭാരവാഹികളായ കെ. കെ.ജലാലുദ്ദീൻ, ടി. എസ് റഷീദ്, രാജീവ് അലക്സാണ്ടർ, രാജു ജി കീഴ് വാറ്റ, തമ്പി കാവുമ്പാടം, പ്രമോദ് സി എസ്, വി.പി. കൊച്ചുമോൻ, പീറ്റർ ജെയിംസ്, രാജൻ കാവുങ്കൽ, അനിൽ കുമാർ എന്നിവരും പങ്കെടുത്തു
Follow us on :
More in Related News
Please select your location.