Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Nov 2024 11:51 IST
Share News :
യുഎന്‍ഇപി പുറത്തിറക്കിയ 2024-ലെ എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ടി(Emission Gap Report 2024) ലൂടെ കടന്നുപോകുമ്പോള്‍ എളുപ്പം ബോധ്യമാകുന്ന ഒരു കാര്യം ആഗോള രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ക്ക്, പ്രത്യേകിച്ചും വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജി20 രാഷ്ട്രങ്ങളിലെ, ലോകം എത്തിപ്പെട്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ തീവ്രത എത്രയെന്ന് ഇനിയും ബോധ്യപ്പെട്ടിട്ടില്ലെന്നതാണ്.
ഹരിത ഗൃഹ വാതക (Green House Gas-GHG)ങ്ങളുടെ വാർഷിക വിസർജ്ജന ത്തോതും വെട്ടിക്കുറയ്ക്കേണ്ട അളവും തമ്മിലുള്ള വിടവിനെയാണ് എമിഷൻ ഗ്യാപ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
2023ലെ മൊത്തം ഹരിത ഗൃഹ വാതകങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോള്‍ 2022നേക്കാള്‍ 1.3% അധികമാണെന്നാണ് വിലയിരുത്തല്‍. ഇതോടൊപ്പം നല്‍കിയ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതനുസരിച്ച് 57.1 ഗിഗാ ടണ്‍ കാര്‍ബണ്‍ തത്തുല്യ (GtCO2e -Giga ton Carbon Di oxide equivalent) എമിഷനാണ് 2023ല്‍ നടന്നിട്ടുള്ളത്. ഊര്‍ജ്ജ മേഖലയില്‍ 15.1 GtCO2eയും ഗതാഗതം, വ്യവസായം എന്നീ മേഖലകളില്‍ യഥാക്രമം 8.4, 6.5, 6.5 ഗിഗാ ടണ്‍ കാര്‍ബണ്‍ തത്തുല്യ എമിഷനുമാണ് നടന്നിട്ടുള്ളതെന്ന് ഇത് സംബന്ധിച്ച് ബ്രേക് അപ് കണക്കുകള്‍ സൂചിപ്പിക്കുന്നു. വ്യോമയാന മേഖല മൊത്തം എമിഷന്റെ 2% ആണ് പുറന്തള്ളുന്നത്. എന്നാല്‍ 2022ലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ വ്യോമ ഗതാഗതത്തില്‍ മാത്രം 19.5% വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.
വ്യോമയാന മേഖലയിലെ കാര്‍ബണ്‍ പുറന്തള്ളലിന്റെ കണക്കുകള്‍ പറയുമ്പോള്‍ രണ്ട് കണക്കുകള്‍ കൂടി അതോടൊപ്പം ചേര്‍ത്ത് മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്ന് മൊത്തം ആഗോള ജനസംഖ്യയിലെ 11% ആളുകള്‍ മാത്രമാണ് വ്യോമമേഖലയെ ആശ്രയിക്കുന്നത്. അതായത് ഏതാണ്ട് 845 ദശലക്ഷം ആളുകള്‍. അതേസമയം വ്യോമമേഖലയിലെ സൂപ്പര്‍ എമിറ്റര്‍മാര്‍ കേവലം 1 %ത്തില്‍ താഴെ മാത്രമാണ് എന്നത് കൂടി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന അതിഭീമമായ അസമത്വത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.
യുഎന്‍ഇപിയുടെ എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ടിന്റെ മുഖ്യ സന്ദേശം No More Hot Air........ Please!! എന്നാണ്.
പക്ഷേ ഈയൊരു വിലാപം വികസിത/വികസ്വര രാഷ്ട്രങ്ങളിലെ ഭരണനേതൃത്വങ്ങള്‍ ശ്രദ്ധിക്കാനിടയില്ലെന്നുതന്നെയാണ് പൊതുവില്‍ ഊര്‍ജ്ജ വിനിയോഗത്തിലെ ഗതിവിഗതികള്‍ സൂചിപ്പിക്കുന്നത്.എങ്കില്‍ക്കൂടിയും 1.5 ഡിഗ്രി സെല്‍ഷ്യസ് എന്ന ലക്ഷ്യത്തില്‍ എത്താന്‍ സാങ്കേതികമായി സാധ്യമാണെന്ന് എമിഷന്‍ ഗ്യാപ് റിപ്പോര്‍ട്ട് തയ്യാറാക്കിയവര്‍ ഇപ്പോഴും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുന്നു എന്നതാണ് പ്രധാനകാര്യം. സൗരോര്‍ജ്ജം, വിന്‍ഡ് എനര്‍ജി എന്നിവയ്ക്ക് മേലുള്ള ആശ്രിതത്വം വര്‍ധിപ്പിച്ചാല്‍ 2035 ആകുമ്പോഴേക്കും കാര്‍ബണ്‍ വിസര്‍ജ്ജനത്തോത് നിലവിലുള്ളതിനേക്കാള്‍ 38% കുറയ്ക്കാന്‍ കഴിയുമെന്ന് അവര്‍ ഇപ്പോഴും കണക്കുകൂട്ടുന്നു.
അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ വ്യതിയാന നിഷേധകനായ ഡൊണാള്‍ഡ് ട്രംപ് കടന്നുവരുന്നതിന് മുന്നെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടതെന്നും ബൈഡന്റെ ഗ്രീന്‍ എനര്‍ജി പോളിസികളെ പൂര്‍ണ്ണമായും തള്ളിക്കളയാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറാകുകയെന്നും മനസ്സിലാകുമ്പോള്‍ ഈ ആത്മവിശ്വാസം അസ്ഥാനത്താകാനാണ് സാധ്യത.
ഫോസില്‍ ഇന്ധന ഉപഭോഗം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ നൈതികത ഇല്ലാത്ത ഒരു ഭരണകൂടത്തിന്റെ അധ്യക്ഷതയിലാണ് കോപ് 29 നടക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ ഉച്ചകോടിയില്‍ നിന്ന് പുതുതായെന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല.
Follow us on :
Tags:
More in Related News
Please select your location.