Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2026 17:40 IST
Share News :
മടവൂർ: കഠിനമായ വേനൽചൂടിൽ മടവൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളക്ഷാമം അതീവ ഗുരുതരമാകുന്നു. സ്വാഭാവിക ജലസ്രോതസ്സുകൾ വറ്റിവരണ്ടതും കൊടുവള്ളി വാട്ടർ അതോറിറ്റിയുടെ പമ്പിങ് തുടർച്ചയായി തടസ്സപ്പെടുന്നതുമാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പമ്പിങ് നിലച്ചതോടെ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങൾ വൻ പ്രതിസന്ധിയെയാണ് നേരിടുന്നത്.
വാട്ടർ അതോറിറ്റിയുടെ പമ്പിങ് സംവിധാനത്തിലുണ്ടാകുന്ന സാങ്കേതിക തടസ്സങ്ങളാണ് ജലവിതരണം താളംതെറ്റാൻ പ്രധാന കാരണം. ഉയർന്ന സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് ദിവസങ്ങളായി വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഇതോടെയാണ് പഞ്ചായത്ത് ഭരണസമിതി നേരിട്ട് ഇടപെട്ട് ബദൽ സംവിധാനങ്ങൾ ഒരുക്കിയത്.
നേരത്തെ ഒരു ടാങ്കർ ഉപയോഗിച്ചായിരുന്നു പഞ്ചായത്തിൽ വെള്ളം എത്തിച്ചിരുന്നത്. എന്നാൽ 19 വാർഡുകളിലും ഒരേസമയം വെള്ളം എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളും ജനങ്ങളുടെ പരാതിയും പരിഗണിച്ച് രണ്ടാമതൊരു ടാങ്കർ കൂടി പഞ്ചായത്ത് ഏർപ്പെടുത്തി.
നിലവിൽ രണ്ട് ടാങ്കറുകൾ ഉപയോഗിച്ച് പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളം എത്തിക്കുന്നുണ്ട്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഭരണസമിതി ജാഗ്രതയോടെ പ്രവർത്തിക്കുകയാണന്ന് പഞ്ചായത്ത് പ്രസിഡന്റ് സഫിയ മുഹമ്മദ് അറിയിച്ചു.
Follow us on :
More in Related News
Please select your location.