Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 19:36 IST
Share News :
കടുത്തുരുത്തി: പൊട്ടിയ പൈപ്പ് നന്നാക്കാന്‍ നടപടികളില്ല; അടുത്തിടെ ടാറിംഗ് നടത്തിയ കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് തകര്‍ച്ചയില്‍. വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് രണ്ടിടത്തായി പൊട്ടിയൊഴുകിയതോടെയാണ് അടുത്തിടെ ടാറിംഗ് നടത്തിയ തീരദേശ റോഡിന്റെ തകര്‍ച്ചയ്ക്കു വഴി വച്ചത്. കഴിഞ്ഞ ജനുവരിയില്‍ പൈപ്പ് പൊട്ടിയ വിവരം വാട്ടര്‍ അഥോറിറ്റി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞു നോക്കാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്കു ഇടയാക്കിയത്. ജനുവരിയില്‍ കടുത്തുരുത്തി താഴത്തുപള്ളിയില്‍ നടന്ന തിരുനാളിന്റെ അവലോകനയോഗത്തില്‍ തീരദേശ റോഡിലെ പൈപ്പ് പൊട്ടിയ വിവരവും റോഡ് തകരുമെന്ന കാര്യവും ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ഇക്കാര്യം അടിയന്തിരമായി അന്വേഷിച്ചു നടപടി സ്വീകരിക്കാന്‍ മോന്‍സ് ജോസഫ് എംഎല്‍എ വാട്ടര്‍ അഥോരിറ്റി ഐക്‌സിഇ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥരോട് ആവശ്യപെട്ടിരുന്നതാണ്. എന്നാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് വഴി വച്ചെതന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. രണ്ടിടത്തായി പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയതോടെ ടാറിംഗ് തകരുകയും റോഡ് ഇടിഞ്ഞു നശിച്ച അവസ്ഥയിലുമാണ്. വെള്ളം തുറന്ന് വിടുന്ന സമയത്ത് ഈ ഭാഗത്ത് നനഞ്ഞ് കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡ് കുഴിഞ്ഞ് താഴോട്ട് ഇരിക്കുകയാണ്. ബൈപ്പാസ് പാലത്തിന് സമീപത്തായിട്ടാണ് രണ്ടിടത്തായി പൈപ്പ് പൊട്ടി റോഡ് തകര്‍ന്നിരിക്കുന്നത്. കാലങ്ങളോളം തകര്‍ന്ന് കിടന്ന തീരദേശ റോഡിന്റൈ കുറച്ചുഭാഗം പഞ്ചായത്ത് ഫണ്ടുപയോഗിച്ചു അടുത്തിടെ ടാറിംഗ് നടത്തിയിരുന്നു. ഈ ഭാഗത്താണ് പൈപ്പ് പൊട്ടി റോഡ് തകര്‍ച്ചയിലായിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.