Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 05:56 IST
Share News :
ചൂരൽമല ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിലും ഇന്ന് ഊർജിത തിരച്ചിൽ നടത്തുമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. സൂചിപ്പാറ വെള്ളച്ചാട്ടങ്ങൾക്കു സമീപവും വനമേഖലകളിലും പരിശോധന നടത്തും.
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ദുരന്ത മേഖലയിൽ 24 മണിക്കൂറും മൊബൈൽ പൊലീസ് പട്രോൾ ശക്തിപ്പെടുത്തും. ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ ദുരന്ത ബാധിതരെ വിളിക്കുന്നതായി വിവരമുണ്ട്. ദുരിതബാധിതരെ മാനസികമായി തകർക്കുന്ന ഒരു നടപടിയും ഉണ്ടാകരുത്. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷൻ കടകൾ വഴി സൗജന്യ റേഷൻ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
സംസ്കാരത്തിന് 50 സെന്റ് കൂടി ഏറ്റെടുക്കും
64 സെന്റ് ഭൂമിയിൽ മുഴുവൻ മൃതദേഹങ്ങളും സംസ്കരിക്കാൻ സാധ്യമല്ലെന്നതിനാൽ 158 ശരീര ഭാഗങ്ങൾ കൂടി മറവു ചെയ്യുന്നതിനു പുതുതായി ഏറ്റെടുക്കുന്ന 50 സെന്റ് ഭൂമി ഉപയോഗിക്കും. 30 മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.