Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയലാർസ്‌മൃതി കാവ്യസന്ധ്യ ഡിസംബർ 20ന് സോഹാറിൽ

02 Dec 2025 01:26 IST

ENLIGHT MEDIA OMAN

Share News :

സൊഹാർ: സൊഹാർ ലിറ്റററി ഫോറത്തിന്റെ ആദ്യത്തെ മെഗാ സാംസ്‌കാരിക പരിപാടിയായ 'വയലാർ സ്‌മൃതി കാവ്യസന്ധ്യ' ഡിസംബർ 20ന്, ശനിയാഴ്ച സോഹാർ പാം ഗാർഡൻ ക്ലാസിക് വില്ലാ ഹാളിൽ വച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിന്റെ ഭാഗമായി വയലാർ കവിത പാരായണ മത്സരവും, അനുബന്ധ ന്യത്തശില്‌പങ്ങളും സംഘടിപ്പിക്കുന്നതാണ്.

അമ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും വയലാറിന്റെ വരികളിലെ മാധുര്യം ഇന്നും അതേ തീവ്രതയിൽ ഒരു ഗൃഹാതുരത്തമായി മലയാളി മനസ്സിൽ നിലനിൽക്കുന്നതിന്റെ സ്നേഹ ഭരിതമായ ഓർമപ്പെടുത്തലാണ് ഈ സ്‌മരണാഞ്ജലിയെന്ന് ലിറ്റററി ഫോറം പ്രസിഡന്റ് കെ.ആർ.പി. വള്ളികുന്നം പറഞ്ഞു. ഈ മത്സരവേദി മലയാളത്തിന്റെ മഹാകവി വയലാർ രാമവർമ്മയുടെ കവിതകളുടെ മാന്ത്രികലോകത്തിലേക്ക് മലയാളികളെ വീണ്ടും കൂട്ടിക്കൊണ്ടുപോകുന്ന അഭിമാന വേദിയായിരിക്കുമെന്നു വള്ളികുന്നം കൂട്ടിച്ചേർത്തു.

മത്സരാർത്ഥികളെ ജൂനിയർ (10-15 വയസ്), സീനിയർ (15 വയസിന് മുകളിൽ) എന്നീ രണ്ട് വിഭാഗങ്ങളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിൽനിന്നും മികച്ച 10 പേരെ ഫൈനൽ റൗണ്ടിലേക്കായി തിരഞ്ഞെടുക്കപ്പെടുന്നതായിരിക്കും. അതിനായുള്ള സ്ക്രീനിംഗ് ടെസ്റ്റ് ഡിസംബർ 6-7 തീയതികളിൽ സോഹാറിൽ നടക്കും.

ഓരോ വിഭാഗത്തിലുമുള്ള ഒന്നും, രണ്ടും, മൂന്നും സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ആകർഷകമായ സമ്മാനത്തുകയും നൽകുന്നതായിരിക്കും. ചടങ്ങിന്റെ മുഖ്യാതിഥിയായ വയലാറിന്റെ മകനും പ്രശസ്‌ത മലയാള ഗാനരചയിതാവും, കവിയുമായ വയലാർ ശരത്ചന്ദ്ര വർമ്മ സമ്മാനദാനം നിർവഹിക്കും. അന്നേദിവസം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് സൊഹാർ ലിറ്റററി ഫോറം പ്രഥമ 'സുവർണ്ണ തൂലികാ പുരസ്‌കാരം' അദ്ദേഹത്തിന് സമ്മാനിക്കും.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി, സോഹാറിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ ഒരു പ്രോഗ്രാം കമ്മിറ്റി രൂപീകരിക്കുന്നതായിരിക്കുമെന്നു സോഹാർ ലിറ്റററി ഫോറം സെക്രട്ടറി സി.കെ. സുനിൽകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 97580948 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മത്സരാർത്ഥികൾ ഡിസംബർ 5നകം ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

Facebook: https://www.facebook.com/MalayalamVarthakalNews

Instagram: https://www.instagram.com/enlightmediaom an

YouTube: https://www.youtube.com/@EnlightMediaOman

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News