Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2025 22:12 IST
Share News :
വൈക്കം : വൈക്കം ഉപജില്ല സ്കൂൾ കലോൽസവം 'നടനം 2025' ന് തിരശ്ശീല വീണു. വൈക്കം സെൻ്റ് തെരേസാസ് ഗേൾസ് എച്ച് എസ് എസ് സ്കൂളിൽ കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നുവന്ന കലാമേള സംഘാടന മികവു കൊണ്ടും മത്സരാർത്ഥികളുടെയും കാണികളുടെയും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. എൽപി വിഭാഗത്തിൽ മറവൻതുരുത്ത് ശാമിനികേതൻ എൽ.പി സ്കൂൾ ഓവറോൾ ചാംപ്യൻഷിപ്പ് നേടി. യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിൽ കുടവെച്ചൂർ സെൻ്റ് മൈക്കിൾസ് എച്ച് എസ് എസ്
ഓവറോൾ ചാംപ്യൻഷിപ്പും കരസ്ഥമാക്കി. അറബി സാഹിത്യോത്സവത്തിൽ മറവൻതുരുത്ത് ശാന്തിനികേതൻ എൽ.പി സ്കൂളും, തലയോലപ്പറമ്പ് മിഠായിക്കുന്നം എൽ.പി സ്കൂളും ഓവറോൾ ചാംപ്യൻഷിപ് പങ്കിട്ടു. യു.പി വിഭാഗത്തിൽ വിഎച്ച്എസ്എസ് ബ്രഹ്മമംഗലവും , സംസ്കൃത കലോത്സവം യു. പി വിഭാഗത്തിൽ സെൻ്റ് ലൂയിസ് യു പി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ ജിഎച്ച്എസ്എസ് തെക്കേനട വൈക്കവും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. സ്കൂൾ തലത്തിൽ കുട വെച്ചൂർ സെൻ്റ് മൈക്കിൾ എച്ച് എസ് എസ് ഏറ്റവും കൂടുതൽ പോയിൻ്റ് കരസ്ഥമാക്കി. സമാപന സമ്മേളനം സ്കൂൾ മാനേജർ റവ. ഫാദർ ഡോ. ബെർക്കുമാൻസ് കൊടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് എൻ. സി തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം എഇഒ കെ. സി ദീപ സമ്മാനദാനം നിർവഹിച്ചു. ജനറൽ കൺവീനർ മിനി അറസ്റ്റിൻ, ജോയിൻ്റ് കൺവീനർ ആഷ സെബാസ്റ്റ്യ , എച്ച് എം ഫോറം സെക്രട്ടറി എം. ജി സുനിത ,സംഘാടക സമിതി കൺവീനർമാരായ എൻ. വൈ അബ്ദുൽ ജമാൽ, കെ. എം ഷെമീർ, പി. പ്രദീപ് , നിഷാദ് തോമസ് , ബൈജു മോൻ ജോസഫ്, വി. എസ് ജോഷി, ബി. ശ്രീജ, സിനി അലക്സ്. തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.