Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ വാർഷികവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി.

18 Apr 2026 21:27 IST

santhosh sharma.v

Share News :

വൈക്കം: താലൂക്ക് എൻ എസ് എസ് വനിതാ യൂണിയൻ വാർഷികവും തെരഞ്ഞെടുപ്പ് പൊതുയോഗവും നടത്തി. എൻ എസ് എസ് ഹാളിൽ നടന്ന വാർഷിക യോഗം താലൂക്ക് എൻ എസ് എസ് യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു.

എൻ. മധു, സുരേഷ് ബാബു, എസ്. യു കൃഷ്ണകുമാർ, ആർ. പ്രദീപ് കുമാർ, കെ. എൻ നാരായണൻ നായർ, എസ്. മുരുകേശ് തുടങ്ങിയവർ പ്രസംഗിച്ചു.

താലൂക്കിലെ 93 എൻ എസ് എസ് വനിതാസമാജങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. പുതിയ വനിതാ യൂണിയൻ ഭാരവാഹികളായി കെ. ജയലക്ഷ്മി കീഴൂർ (പ്രസിഡൻ്റ്), ജയാ രാജശേഖരൻ ഉദയനാപുരം (വൈസ് പ്രസിഡൻ്റ്), ശ്രീകല ദിലീപ് ഞീഴൂർ (സെക്രട്ടറി), ശോഭ കുമാരി ടി വി പുരം (ജോയിൻ്റ് സെക്രട്ടറി), സി. എൻ ഓമന കടുത്തുരുത്തി (ട്രഷറർ) എന്നിവരെയും 15 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.





Follow us on :

More in Related News