Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 21:32 IST
Share News :
ചാവക്കാട്:പാലയൂര്‍ സ്വദേശിയും ഇപ്പോള്‍ അഞ്ഞൂരില്‍ താമസിച്ച് വരുന്നതുമായ മനപ്പമ്പ് പണ്ടാരത്തില്‍ വാസുദേവൻ മകൻ നിധീഷി(29)നെയാണ് തൃശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തില്‍ ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലും,സംഘവും ഒരുവര്‍ഷത്തേക്ക് നാട് കടത്തിയത്.ചാവക്കാട്,പാവറട്ടി,ഗുരുവായൂര്‍ ടെമ്പിൾ,വടക്കേക്കാട്,പേരാമംഗലം,വിയ്യൂര്‍,തൃശൂര്‍ വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലും നിധീഷ് എന്നും കണ്ണൻ എന്നും വിളി പേരുള്ള ഇയാൾ വധശ്രമം,കുറ്റകരമായ നരഹത്യാശ്രമം,മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക,മുതലുകൾ നശിപ്പിക്കുക,കുറ്റകരമായി ഭീഷണിപ്പെടുത്തുക തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികളിൽ സ്ഥിരമായി ഏര്‍പ്പെട്ട് പൊതുസമാധാനത്തിനും,പൊതുജനാരോഗ്യത്തിനും,പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും 'അറിയപ്പെടുന്ന റൗഡി' എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് നടപടിയെടുത്തിട്ടുള്ളത്.ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി പതിനൊന്നാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.തുടർന്നും കഞ്ചാവ് ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.