Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

06 Dec 2024 04:58 IST

ENLIGHT MEDIA OMAN

Share News :

സലാല: ഇരുപത് വർഷത്തിലേറെ സലാലയിൽ ജോലി ചെയ്‌തിരുന്ന കണ്ണുർ ഉളിയിൽ നരയമ്പാറ സ്വദേശി ഉളിയിൽ ഐഡിയൽ ജുമ മസ്‌ജിദ് സെക്രട്ടറിയായിരുന്ന പൂലേരി കേളോത്ത് ബഷീർ ( 55) നാട്ടിൽ നിര്യാതനായി. 

കിഡ്‌നി അസുഖത്തെ തുടർന്ന് ബഷീർ കുറച്ച് നാളായി ഡയാലിസിസ് ചെയ്‌ത്‌ വരികയായിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം ഹ്യദയാഘാതം സംഭവിച്ചത്. ഇതേ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു. 

ഗൾഫ് ടെക് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ അൽ ഖുവ ട്രേഡിംഗിൻ്റെ സലാലയിലെ ഹാഫ, സെൻ്റർ എന്നിവിടങ്ങളിലെ പെർഫ്യൂം കടയിൽ ഇരുപത് വർഷത്തിലധികം ജോലി ചെയ്തിട്ടുണ്ട്. 

ഭാര്യ ആയിശ. മക്കൾ: അഷ്‌ഫാക്, ഹംന, ഹനാൻ, ഹംദാൻ. മരുമകൻ: സക്കീർ.

മയ്യത്ത് വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നിന് ഉളിയിൽ പഴയപള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബഷീറിൻ്റെ നിര്യാണത്തിൽ ഐ.എം.ഐ സലാല പ്രസിഡന്റ് കെ.ഷൗക്കത്തലി അനുശോചനം രേഖപ്പെടുത്തി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News