Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 08:40 IST
Share News :
സലാല: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് നേടിയ തകർപ്പൻ വിജയം ആഘോഷിച്ച് യുഡിഎഫ് സലാല ഐ.ഒ.സി ഒമാൻ കേരള ചാപ്റ്ററും കെ.എം.സി.സി സലാലയും ചേർന്ന് സലാല മ്യൂസിക് ഹാളിൽ വിപുലമായ ചടങ്ങ് സംഘടിപ്പിച്ചു.
സലാലയിലെ യുഡിഎഫ് പ്രവർത്തകരുടെ ആവേശം നിറഞ്ഞ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ, കെഎംസിസി ജനറൽ സെക്രട്ടറി റഷീദ് കല്പറ്റ സ്വാഗതം പറഞ്ഞു ഐഒസി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. നിഷ്താർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
യുഡിഎഫിന്റെ വിജയം പച്ച നുണകളെയും, വർഗ്ഗിയ പ്രീണന രാഷട്രീയ പ്രചരണത്തെയും മറികടന്ന ജനവിശ്വാസത്തിന്റെ പ്രകടനമാണെന്ന് നേതാക്കൾ പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇടതുപക്ഷ സർക്കാറിനെതിരെയുള്ള ജനരോക്ഷമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിൻ്റെ വിധി. UDF സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലം കൂടിയാണ് ഈ ഉജ്വല വിജയം.
ഗാന്ധി ഫൗണ്ടേഷൻ ഒമാൻ പ്രസിഡന്റ് മണിയൂർ മുസ്തഫ, യുഡിഫ് നേതാക്കളായ നാസർ പെരിങ്ങത്തൂർ, ഹരികുമാർ ഓച്ചിറ, ജാബിർ ഷരീഫ്, മഹമൂദ് ഹാജി, ഷജിൽ, ഹാഷിം കോട്ടക്കൽ എന്നിവർ സംസാരിച്ചു.
സലാലയുടെ വിവിധ മേഖലകളിൽ നിന്നുള്ള യു ഡി എഫ് പ്രവർത്തകർ ലഡ്ഡുവും പായസ വിതരണം ചെയ്തും അവരുടെ സന്തോഷം പങ്കുവെച്ചു. നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് ഐ.ഓ.സി കേരളാ ചാപ്റ്റർ നടത്തിയ പ്രവചന മത്സരത്തിൽ വിജയികളായവർക്ക് ഐ ഒ സി ഒമാൻ മീഡിയാ കോർഡിനേറ്റർ സഹാന മുസ്തഫ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഐ ഒ സി വൈസ് പ്രസിഡന്റ് ശ്യാം മോഹന്റെ നന്ദി പ്രകാശനത്തോടെ ആഘോഷപരിപാടികൾ അവസാനിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.